ഇംഗ്ലണ്ടിനെതിരെ അവസാന ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ വിജയത്തിനരികെ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലായ 365 റൺസ് എതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ മൂന്നാംദിനം ചായക്ക് പിരിയുമ്പോല്‍ ആറിന് 91 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യയെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ 69 റണ്‍സ് കൂടി വേണം. ഇതിനിടെ മുന്‍നിര താരങ്ങളെല്ലാം ഡ്രസിങ് റൂമിൽ തിരിച്ചെത്തി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍ അശ്വന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
എന്നാൽ മത്സരത്തിനിടയിൽ ഏറെ രസകരമായ ഒരു സംഭവം നടന്നു . മൂന്നാം ദിനം നാലാമനായി ക്രീസിലെത്തിയ ജോ റൂട്ട് ഇന്ത്യൻ സ്പിന്നർമാരെ മികവോടെ നേരിട്ടു .ഇതിനിടയിൽ അശ്വിന്റെ ഓവറിൽ സിംഗിൾ എടുക്കുവാൻ ശ്രമിക്കവേ കോഹ്ലി എറിഞ്ഞ ത്രോ ജോ റൂട്ടിന്റെ ശരീരത്തിൽ കൊണ്ട് പോയി .
റൂട്ട് അടിച്ചുവിട്ട പന്ത് ഫീൽഡ് ചെയ്ത കോഹ്ലി അനായാസം പിടിച്ചെടുത്ത് സ്‌ട്രൈക്കേഴ്‌സ് എൻഡിൽ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനായി എറിഞ്ഞ് കൊടുത്തു .എന്നാൽ കോഹ്ലി നൽകിയ ത്രോ നേരെ വന്ന് പതിച്ചത് ജോ റൂട്ടിന്റെ ശരീരത്തിലേക്കാണ് .ഉടനടി ഇംഗ്ലണ്ട് നായകനോട് സോറി പറയുന്ന കൊഹ്‍ലിയെയും നമുക്ക് കാണാം
വീഡിയോ കാണാം :
What have you done @imVkohli
— Sports Kathaas (@sports_kathaas) March 6, 2021
The Kohli vs Root rivalry has gone to the next level. #JoeRoot #ViratKohli #AhmedabadTest #NarendraModiStadium #INDvsENG pic.twitter.com/AyrYn3PCNb