വിക്കറ്റിന് മുന്നിൽ കുരുങ്ങി ജോ റൂട്ട് : പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ പുതിയ റെക്കോർഡ്

മൊട്ടേറയിൽ  പുരോഗമിക്കുന്ന ഇന്ത്യ :  ടെസ്റ്റ് പരമ്പര  ഒട്ടനവധി റെക്കോർഡുകൾക്കാണ്  സാക്ഷിയായത് .ഇപ്പോൾ  എല്‍ബിഡബ്ല്യുവിന്റെ എണ്ണത്തില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയും ഇംഗ്ലണ്ട് തമ്മിലുള്ള 4 മത്സര ടെസ്റ്റ് പരമ്പര . ഇന്ത്യയില്‍ ഏറ്റവുമധികം താരങ്ങള്‍ എല്‍ബിഡബ്ല്യുവായ ടെസ്റ്റ് പരമ്പരയായി  ഇതോടെ പരമ്പര മാറി . നാലാം ടെസ്റ്റിൽ മൂന്നാം ദിനം  ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് എല്‍ബിഡബ്ല്യുവായി മടങ്ങിയതോടെ    പരമ്പരയില്‍ ഇതുവരെ  എല്‍ബിഡബ്ല്യുവായവരുടെ എണ്ണം 38ലെത്തി. അശ്വിനാണ് ഇത്തവണ ഇംഗ്ലണ്ട് നായകനെ വിക്കറ്റിന് മുന്നിൽ കുരുക്കിയത് .

നേരത്തെ 1983-84ല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ്  പരമ്പരയായിരുന്നു ഈ  അപൂർവ്വ റെക്കോർഡ് കൈവശം വെച്ചിരുന്നത് . അന്ന് ആ ടെസ്റ്റ് പരമ്പരയിൽ  6  ടെസ്റ്റുകളില്‍ എല്‍ബിഡബ്ല്യുവായി മടങ്ങിയത് 36 പേരായിരുന്നു.

കൂടാതെ ഒരു പരമ്പരയിൽ ഇന്ത്യൻ ബൗളേഴ്‌സ് ഏറ്റവും കൂടുതൽ തവണ എതിരാളികളെ  വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കുന്നതും ഈ ടെസ്റ്റ് പരമ്പരയിലാണ്. ഈ  പരമ്പരയിൽ ഇന്ത്യൻ ബൗളേഴ്‌സ് മുന്നിൽ LBW   വഴി പുറത്താകുന്ന ഇരുപത്തിയഞ്ചാം ബാറ്സ്മനാനാണ് ജോ റൂട്ട്

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ സ്പിന്നർമാരുടെ ആധിപത്യം നമുക്ക് വ്യക്തമായി കാണാം .നാല്  ടെസ്റ്റുകളുടെ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഇന്ത്യന്‍ ഓഫ്‌ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് . 30 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനും പരമ്പരയിൽ 3 ടെസ്റ്റിൽ നിന്ന് 25 വീഴ്ത്തിയ അക്ഷർ പട്ടേലും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തത് .അതേസമയം  18 വിക്കറ്റുകളുമായി ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ചാണ് വിക്കറ്റ് വേട്ടക്കാരിൽ മൂന്നാംസ്ഥാനത്ത്.