രോഹിത് തുടങ്ങി വച്ചു. സൂര്യയും – കോഹ്ലിയും ഫിനിഷ് ചെയ്തു. ഇന്ത്യ വിജയലക്ഷ്യം കുറിച്ചു.

FgEAU1TaEAA59Pt scaled

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ, നെതര്‍ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

മൂന്നാം ഓവറില്‍ തന്നെ 12 പന്തില്‍ 9 റണ്‍ നേടിയ കെല്‍ രാഹുലിനെ നഷ്ടമാകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് രോഹിത് ശര്‍മ്മയും – വിരാട് കോഹ്ലിയും നെതര്‍ലണ്ട് ബോളര്‍മാരെ ബഹുമാനിച്ചപ്പോള്‍ പവര്‍പ്ലേ സ്കോര്‍ 32 മാത്രമായിരുന്നു.

rohit vs netherland

പതിയെ രോഹിത് ശര്‍മ്മ ആക്രമണ ബാറ്റിംഗിലേക്ക് തിരിഞ്ഞെങ്കിലും ഫിഫ്റ്റിക്ക് ശേഷം പുറത്തായി. 39 പന്തില്‍ 4 ഫോറും 3 സിക്സുമായി 53 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്

പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും – വിരാട് കോഹ്ലിയും ചേര്‍ന്നാണ് ഫിനിഷിങ്ങ് ജോലികള്‍ ചെയ്തത്. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിരാട് കോഹ്ലി 30 പന്തില്‍ 32 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.
FgEAUzHaUAAJjVp

വിരാട് കോഹ്ലിയും ആക്രമണ ബാറ്റിംഗിലേക്ക് തിരിഞ്ഞതോടെ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് പിറന്നുകൊണ്ടിരുന്നു. ടൂര്‍ണമെന്‍റിലെ രണ്ടാം ഫിഫ്റ്റിയാണ് കോഹ്ലി നേടി.

വിരാട് കോഹ്ലി 43 പന്തില്‍ 3 ഫോറും 2 സിക്സുമായി 62 റണ്‍സ് നേടി. അവസാന പന്തില്‍ സിക്സടിച്ച് സൂര്യകുമാര്‍ യാദവും ഫിഫ്റ്റി തികച്ചു. ഇരുവരും ചേര്‍ന്ന് 48 പന്തില്‍ 95 റണ്‍സ് കൂട്ടിചേര്‍ത്തു.

Scroll to Top