ഐസിസി ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്വക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. സുര്യകുമാര്‍ യാദവിന്‍റെയും കെല്‍ രാഹുലിന്‍റെയും അര്‍ദ്ധസെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 15 റണ്‍സെടുത്ത് മാത്രം രോഹിത് ശര്‍മ്മ ആദ്യം മടങ്ങി.
പിന്നാലെ വിരാട് കോഹ്ലിയും കെല്‍ രാഹുലും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിചേര്‍ത്തു. 26 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ആദ്യം പുറത്തായത്. പിന്നാലെ അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയ കെല്‍ രാഹുല്‍ പുറത്തായി. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയാണ് രാഹുല്‍ സ്കോര്‍ ചെയ്തത്.
പിന്നാലെ എത്തിയ റിഷഭ് പന്തിനു കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ. ദിനേശ് കാര്‍ത്തികിന് പകരമായായിരുന്നു റിഷഭ് പന്ത് ടീമിലെത്തിയത്. റിഷഭ് പന്തിന്‍റെ സിക്സ് ശ്രമം റയാന്‍ ബേള്‍ (3) അവിശ്വസിനീയമായി കൈപിടിയില്‍ ഒതുക്കി.
പിന്നീട് കണ്ടത് സൂര്യകുമാര്‍ യാദവിന്‍റെ അഴിഞ്ഞാട്ടമാണ് മെല്‍ബണില്‍ കണ്ടത്. 23 ബോളിലാണ് തന്‍റെ ഫിഫ്റ്റി തികച്ചത്. 25 പന്തില്‍ 6 ഫോറും 4 സിക്സുമായി 61 റണ്‍സ് നേടി. അവസാന 5 ഓവറില്‍ 79 റണ്‍സാണ് പിറന്നത്.
18 പന്തില്‍ 18 റണ്‍ നേടിയ ഹര്‍ദ്ദിക്ക് പാണ്ട്യ അവസാന ഓവറില്‍ പുറത്തായപ്പോള്‍ അക്സര്‍ പട്ടേല്‍ പുറത്താകതെ നിന്നു