ഷോട്ട് കവറില്‍ പറന്ന് പിടിച്ച് വിരാട് കോഹ്ലി. ആദ്യ പന്തില്‍ തന്നെ വിക്കറ്റുമായി ഇന്ത്യ

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്വെക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. കെല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചത്.

ചേസ് ചെയ്യാനെത്തിയ സിംബാബ്വെക്ക് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്‍റെ ആദ്യ പന്തില്‍ തന്നെ ബാറ്റ് വച്ച വെസ്ലി മദ്വേരക്ക് പിഴച്ചു. ഷോട്ട് കവറില്‍ നിന്ന വിരാട് കോഹ്ലി തകര്‍പ്പന്‍ ക്യാച്ച് നേടി. കരിയറിലെ 50ാം ടി20ഐ ക്യാച്ചാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.

വീഡിയോ