പാകിസ്ഥാനോട് കളിക്കുന്നത് സാധാരണ പോലെ :സ്പെഷ്യലായി ഒന്നുമില്ലെന്ന് കോഹ്ലി

ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ആവേശം ഇതിനകം സജീവമായി മാറി കഴിഞ്ഞു. ഐപിൽ പതിനാലാമത്തെ സീസണിന് ശേഷം താരങ്ങൾ എല്ലാം ടി :20 ലോകകപ്പിൽ ഏറെ പ്രാക്ടിസ് മാച്ചുകൾ അടക്കം കളിച്ചുകൊണ്ടുള്ള പരിശീലനം ആരംഭിച്ച് കഴിഞ്ഞു.എന്നാൽ ഇത്തവണ ആരാകും ടി :20 ലോകകപ്പ് കിരീടത്തിൽ മൂത്തമിടുക എന്നുള്ള ചോദ്യം വളരെ ഏറെ പ്രധാനമാണ്. ടീമുകൾ എല്ലാം മികച്ച നിരയുമായി കളിക്കാനെത്തുമ്പോൾ പോരാട്ടം തീപാറുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.

കൂടാതെ ഏറ്റവും കൂടുതൽ ആരാധകരും മുൻ താരങ്ങൾ അടക്കം ഇത്തവണ ടി :20 ലോകകപ്പ് കിരീടം നേടുമെന്ന് അഭിപ്രായപ്പെടുന്ന ഒരു ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം. യുവ നിരക്ക് ഒപ്പം നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ കളിക്കാൻ ഇറങ്ങുന്ന ഇന്ത്യൻ ടീം 2007ലെ നേട്ടം ആവർത്തിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.കൂടാതെ ഇപ്പോൾ മെന്റർ റോളിൽ ധോണിയും സ്‌ക്വാഡിന് ഒപ്പമുള്ളത് ഇന്ത്യൻ ടീമിന് വളരെ ഏറെ അനുഗ്രഹമാണ്.

ടി :20 ലോകകപ്പിലെ ആദ്യത്തെ കളിയിൽ പാകിസ്ഥാനെതിരെയാണ് ടീം ഇന്ത്യക്കും വിരാട് കോഹ്ലിക്കും ആദ്യത്തെ മത്സരം. ഐസിസി ടൂർണമെന്റുകളിൽ പാക് ടീമിന് എതിരെ മികച്ച റെക്കോർഡുള്ള ഇന്ത്യൻ ടീം ഒരിക്കൽ കൂടി ജയം ആവർത്തിക്കാം എന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. ഒപ്പം പാകിസ്ഥാനോട് 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ വഴങ്ങിയ വമ്പൻ തോൽവിക്കുള്ള മറുപടി നൽകാനും കോഹ്ലിയും സംഘവും ആഗ്രഹിക്കുന്നുണ്ട്

IMG 20211019 093523

എന്നാൽ പാകിസ്ഥാനെതിരായ വരുന്ന ലോകകപ്പ് മത്സരം സാധാരണ പോലെ തന്നെയാണെന്ന് വിശദമാക്കിയ വിരാട് കോഹ്ലി ഈ മത്സരത്തെ സ്പെഷ്യലായി ഒരിക്കലും കാണുവാൻ ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കി. കൂടാതെ ഇന്ത്യൻ ടീമിനായി കളിക്കുന്ന എല്ലാ മത്സരത്തിനും അതിന്റെ പ്രാധാന്യം നൽകാറുണ്ട് എന്നും കോഹ്ലി വ്യക്തമാക്കി. ഹെഡ് കോച്ച് രവി ശാസ്ത്രിക്ക് ഒപ്പം മാധ്യമങ്ങളെ കണ്ടാണ് കോഹ്ലി അഭിപ്രായ പറഞ്ഞത്

“ഇത് ഞങ്ങളുടെ ടീം കളിക്കുന്നതായ ക്രിക്കറ്റിന്റെ മറ്റൊരു ഗെയിമായി മാത്രമേ ഈ ഗെയിമിനെ സമീക്കുന്നുള്ളു.ടിക്കറ്റ് വിൽപ്പനയും കൂടാതെ ടിക്കറ്റുകളുടെ ആവശ്യങ്ങളും കൊണ്ട് ഈ ഗെയിമിന് ചുറ്റും വളരെയധികം ഹൈപ്പ് ഉണ്ടെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇത് സാധാരണ പോലെ ഒരു മത്സരം മാത്രം ആണ് ഞങ്ങൾക്ക്. ഇത്തരത്തിൽ ചില സമ്മർദ്ദങ്ങൾ ഞങ്ങളെ ബാധിക്കില്ല ” വിരാട് കോഹ്ലി പറഞ്ഞു.

Previous articleഇത് സംഭവിച്ചാൽ ഒരു ഒന്നൊന്നര ലോകകപ്പ് ആയിരിക്കും വരാൻ പോവുന്നത്!
Next articleഅടുത്ത സീസണിൽ അത്ഭുതങ്ങൾ നടന്നാൽ അങ്ങനെ സംഭവിക്കും :മനസ്സുതുറന്ന് രോഹിത്