ഇന്ത്യക്ക് വിജയിക്കാന്‍ 9 വിക്കറ്റുകള്‍. ആധിപത്യം നേടി ടീം ഇന്ത്യ

ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ഇന്ത്യക്ക് മേല്‍കൈ. നാലാം ദിനം അവസാനിക്കുമ്പോള്‍ ന്യൂസിലന്‍റ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയിലാണ്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റിനു വില്‍ യങ്ങിന്‍റെ വിക്കറ്റാണ് (2) നഷ്ടമായത്. ടോം ലതാം (2), നൈറ്റ് വാച്ച്മാന്‍ സോമര്‍വില്ലെ (0) എന്നിവരാണ് ക്രീസില്‍.

FFRupJZUUAQb3iA

നേരത്തെ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് അതിവേഗം വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ശ്രേയസ്സ് അയ്യരുടേയും – വൃദ്ദിമാന്‍ സാഹയുടേയും അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് തുണയായത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി കണ്ടെത്തിയ ശ്രേയസ്സ് അയ്യര്‍ രണ്ടാം ഇന്നിംഗ്സില്‍ 65 റണ്‍സാണ് നേടിയത്.

331106

5 ന് 51 എന്ന നിലയില്‍ തകര്‍ന്നതിനു ശേഷമാണ് ഇന്ത്യ 234 ന് 7 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്തത്. രവിചന്ദ്ര അശ്വിന്‍ (32) വൃദ്ദിമാന്‍ സാഹ (61), ആക്ഷര്‍ പട്ടേല്‍ (28) എന്നിവര്‍ അയ്യറിനു മികച്ച പിന്തുണ നല്‍കി.

ഓപ്പണർമാരായ മയാങ്ക് അഗർവാൾ (53 പന്തിൽ 17), ശുഭ്മൻ ഗിൽ (മൂന്നു പന്തിൽ ഒന്ന്), ചേതേശ്വർ പൂജാര (33 പന്തിൽ 22), ക്യാപ്റ്റൻ അജിൻക്യ രഹാനെ (15 പന്തിൽ നാല്), രവീന്ദ്ര ജഡേജ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ന്യൂസീലൻഡിനായി ടിം സൗത്തി, കൈൽ ജയ്മിസൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് അജാസ് പട്ടേലിനാണ്

Previous articleഈ നേട്ടം മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനുമില്ല :വീണ്ടും രക്ഷകനായി ശ്രേയസ് അയ്യർ.
Next articleപ്രായവും പരിക്കും തളര്‍ത്താത്ത പോരാളി. അർദ്ധ സെഞ്ച്വറി നേടി സാഹ