ഇന്ത്യക്കെതിരായ ചെപ്പോക്കിൽ നാളെ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വന്‍ മാറ്റങ്ങളുള്ള ടീമില്‍ പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണും ജോഫ്ര ആര്‍ച്ചറും സ്‌പിന്നര്‍ ഡോം ബെസ്സുമില്ല. നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലര്‍ മത്സരത്തിലുണ്ടാവില്ലെന്ന് ഇംഗ്ലണ്ട് മാനേജ്‌മെന്‍റ് അറിയിച്ചിരുന്നു. താരം ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു .
എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ നാല് ഇന്ത്യൻ വിക്കറ്റുകൾ വിക്കറ്റ് നേടിയ ബെസ്സിനെ ടീം രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കി . ആദ്യ ടെസ്റ്റിൽ താരം കോഹ്ലി , രഹാനെ എന്നിവരുടെ പ്രധാനപ്പെട്ട വിക്കറ്റ് നേടിയിരുന്നു .വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലര്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ബാറ്റിംഗ് കൂടി പരിഗണിച്ചാവാം താരത്തിന് പകരം ഓള്‍റൗണ്ടര്‍ മൊയിന്‍ ടീം അലിക്ക് അവസരം നല്‍കിയത് . ബട്ട്‌ലറുടെ പകരക്കാരനായി സ്‌ക്വാഡിലെ മറ്റൊരു കീപ്പറായ ബെന്‍ ഫോക്‌സും ആര്‍ച്ചര്‍ക്ക് പകരം ക്രിസ് വോക്‌സും 12 അംഗ ടീമിലെത്തി.രണ്ടാം ടെസ്റ്റിന് മുന്നോടിയായായി തയ്യാറെടുക്കുകയായിരുന്നു ആർച്ചർക്ക് വലത്തേ കൈമുട്ടിന് പരിക്കേറ്റു .ഇതാണ് താരത്തെ രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കുവാനുള്ള കാരണം .
അതേസമയം ആദ്യ ടെസ്റ്റിൽ മികച്ച സ്വിങ് ബൗളിംഗ് പ്രകടനത്തോടെ തിളങ്ങിയ ആന്‍ഡേഴ്‌സന് ടീമിലെ റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം അനുവദിക്കുകയായിരുന്നു. സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് താരത്തിന് പകരം പ്ലെയിങ് ഇലവനിൽ ഇടം നേടിയത് .
ചെപ്പോക്കിലെ ആദ്യ ടെസ്റ്റില്‍ കളിച്ച ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ജാക്ക് ലീച്ച് എന്നിവര്‍ ജോ റൂട്ട് നയിക്കുന്ന 12 അംഗ ടീമിലുണ്ട്. പന്ത്രണ്ടാമനായി പേസർ ഓലി സ്റ്റോണിനേയും ടീമില്‍ ഉള്‍പ്പെടുത്തി. 11 അംഗ അന്തിമ ഇലവന്‍ ടോസ് സമയത്തെ പ്രഖ്യാപിക്കൂ.
ഇംഗ്ലണ്ട് 12 അംഗ ടീം: ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ഓലി സ്റ്റോണ്‍