നിനക്കൊപ്പം തന്നെ : വിവാദങ്ങളിൽ വസീം ജാഫറിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇർഫാൻ പത്താൻ

Irfan Pathan and Wasim Jaffer

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ കോച്ച്  എന്ന സ്ഥാനം രാജിവെച്ചതിന് പിന്നാലെയുണ്ടായ വര്‍ഗീയ വിവാദത്തില്‍  മുൻ ഇന്ത്യൻ താരം വസീം ജാഫറിനെ പിന്തുണച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്ത് എത്തി . വിഷയത്തില്‍ വസീം ജാഫര്‍ നല്‍കിയ വിശദീകരണ ട്വീറ്റിനൊപ്പമായിരുന്നു പത്താന്റെ പിന്തുണ പ്രസ്താവന , വിഷയത്തില്‍ നീ ഇത്രയും വിശദീകരണം നല്‍കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു പത്താന്റെ പ്രതികരണം. വസീം ജാഫറിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍  കുബ്ല നേരത്തെ  രംഗത്ത് വന്നിരുന്നു .

“നിനക്കൊപ്പമാണ് വസീം .നീ ശരിയായ കാര്യമാണ് ചെയ്തത് .സംഭവത്തെ തുടർന്ന് ഏറ്റവും നഷ്ട്ടം ടീമിലെ  കളിക്കാർക്കാണ് .നിന്നെ പോലെ മികച്ചൊരു  കോച്ചിനെയാണ് അവർക്ക് ഇതിലൂടെ നഷ്ടമാകുന്നത് ” ഇർഫാൻ പത്താൻ ഇപ്രകാരം പറഞ്ഞു .

മുസ്ലിം നാമധാരികളായ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെന്നും മുസ്ലിം പണ്ഡിതർക്ക് ക്രിക്കറ്റ് ടീം ക്യാംപിലേക്ക് ക്ഷണം നല്‍കിയെന്നുമായിരുന്നു ജാഫറിനെനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഇവയൊക്കെ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.അനര്‍ഹരെ ടീമില്‍ തിരുകി കയറ്റാന്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ജാഫര്‍ രാജിക്കത്തില്‍ വിശദീകരിച്ചിരുന്നു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

താങ്കള്‍ക്കൊപ്പമാണ് വസീം ഞാന്‍, താങ്കള്‍ ചെയ്തതാണ് ശരി, നിര്‍ഭാഗ്യവശാല്‍ താങ്കളുടെ മാര്‍ഗനിര്‍ദേശം യുവതാരങ്ങള്‍ക്ക് നഷ്ടമാവും എന്നായിരുന്നു കുംബ്ലെയുടെ പ്രതികരണം. മുന്‍ ഇന്ത്യന്‍ താരമായ മനോജ് തിവാരിയും ജാഫറിനെ പിന്തുണച്ച് രംഗത്തെത്തി.രാജ്യത്തിന്‍റെ ഹീറോ ആയ ഒറു കളിക്കാരനെ വര്‍ഗീയവാദിയായി ചിത്രീകരിച്ച സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അടിയന്തിരമായി ഇടപെടണമെന്ന് മനോജ് തിവാരി പറഞ്ഞു. ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് മാതൃക കാട്ടണമെന്നും തിവാരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഡ്രസ്സിംഗ് റൂമിനെ വര്‍ഗീയവല്‍ക്കരിക്കുകയും മുസ്ലീം താരങ്ങള്‍ക്ക് ജാഫര്‍ മുന്‍ഗണന നല്‍കുകയാണെന്നുമാണ് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മാഹിം വര്‍മയുടെ ആരോപണം.

Scroll to Top