രണ്ടാം ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് നേടുവാൻ അശ്വിനേക്കാൾ അർഹൻ രോഹിത് : വിമർശനവുമായി പ്രഗ്യാൻ ഓജ

ഇംഗ്ലണ്ടിനെതിരായ ചെപ്പോക്കിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം രവിചന്ദ്രൻ  അശ്വിനല്ല  യഥാർത്ഥത്തിൽ നൽകേണ്ടിയിരുന്നത് എന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യൻ ക്രിക്കറ്റ്  താരം പ്രഗ്യാന്‍ ഓജ. ടെസ്റ്റിലെ ആദ്യ  ഇന്നിംഗ്‌സില്‍ മിന്നും ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച്‌  സെഞ്ച്വറി നേടിയ    രോഹിത് ശർമ്മ തന്നെയാണ് ഇന്ത്യക്ക് മത്സരത്തില്‍  വമ്പൻ മേല്‍ക്കൈ നേടികൊടുത്തത്. പുരസ്‌കാരത്തിന് അർഹനും രോഹിത് ശർമ്മ  തന്നെയാണ്
ഓജ  പറഞ്ഞു .

” രണ്ടാം ടെസ്റ്റ് മത്സരത്തില്‍ മാന്‍ ഓഫ്  ദി  മാച്ച് പുരസ്‌കാരം അര്‍ഹിച്ചിരുന്നത് തീര്‍ച്ചയായും രോഹിത് ശര്‍മയാണ്. ഈ ടെസ്റ്റിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി  കൊണ്ടാണ് ഞാനിത്  പറയുന്നത്. ഈ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് പ്രകടനം വളരെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.
ചെപ്പോക്കിലെ പിച്ച് മത്സരം ഓരോ ദിനവും  പുരോഗമിക്കുന്തോറും സ്പിന്നർമാരെ സാഹയിക്കുമെന്നും  ബാറ്റിംഗ്  ഏറെ ദുഷ്‌കരമാകുമെന്നും വളരെ വ്യക്തമായിരുന്നു . അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ മനോഹരമായൊരു  സെഞ്ച്വറി നേടിയെന്നത് മറക്കുന്നില്ല”ഓജ അഭിപ്രായം വ്യക്തമാക്കി .

” അദ്ദേഹം ടെസ്റ്റ് കരിയറിലെ തന്നെ മികച്ച ബാറ്റിങ്ങാണ് കാഴ്ചവെച്ചത്  പക്ഷേ ഒരു കാര്യം മറക്കരുത്. അശ്വിന്റെ സെഞ്ച്വറി കാഴ്ചവെച്ചപ്പോയേക്കും  മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു.അതിനാൽ തന്നെ സമ്മർദ്ദം ഇല്ലാതെ ബാറ്റേന്തുവാൻ അശ്വിന് സാധിച്ചു .അശ്വിന്റെ സെഞ്ച്വറി ഇന്ത്യയുടെ വിലപ്പെട്ടതാണ് .അശ്വിന്റെ സെഞ്ച്വറി ഇന്ത്യയുടെ വിജയത്തെ സ്വാധീനിക്കുമായിരുന്നോ  ഒരിക്കലും
ഇല്ലെന്നാണ് എന്റെ അഭിപ്രായം. ഈ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടതും ആദ്യ ഇന്നിംഗ്സ് സെഞ്ചുറിയോടെ ടെസ്റ്റിലെ മത്സരഫലത്തെ  തന്നെ ഏറ്റവും കൂടുതൽ  സ്വാധീനിച്ചതും രോഹിത്തിന്റെ സെഞ്ച്വറിയാണ്.അതിനാൽ രോഹിതിന് തന്നെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം കൊടുക്കണമായിരുന്നു “പ്രഗ്യാൻ ഓജ തന്റെ വിമർശനം ഉന്നയിച്ചു .

അതേസമയം ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ 8 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 148 പന്തുകളിൽ നിന്ന് 106 റൺസും അടിച്ചെടുത്ത അശ്വിൻ തന്റെ ഹോം ഗ്രൗണ്ടിൽ  മത്സരത്തിൽ ഇന്ത്യൻ വിജയശില്പിയാവുകയായിരുന്നു . ഒന്നാം ഇന്നിങ്സിൽ കോഹ്ലി,പൂജാര അടക്കം മുൻനിര ബാറ്റിങ്ങിൽ തകർന്നപ്പോൾ ഒന്നാം ദിനം ഉപനായകൻ അജിൻക്യ രഹാനെക്കൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ രോഹിത് ശർമ്മ 161 റൺസ് നേടിയിരുന്നു .താരത്തിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത് .

Previous articleഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ; സഞ്ചു സാംസണ്‍ പുറത്ത്. ടീമില്‍ സര്‍പ്രൈസ് മാറ്റങ്ങള്‍
Next articleഎന്തൊരു സ്റ്റേഡിയമാണിത് :മൊട്ടേറയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തെ വാനോളം പുകഴ്ത്തി താരങ്ങൾ