ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ; സഞ്ചു സാംസണ്‍ പുറത്ത്. ടീമില്‍ സര്‍പ്രൈസ് മാറ്റങ്ങള്‍

Indian cricket Team

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷാന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ടെവാട്ടിയ എന്നിവര്‍ക്ക് അവസരം ലഭിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്‌.

മുംബൈ ഇന്ത്യന്‍സിന്‍റെയും, ഡൊമസ്റ്റിക്ക് ക്രിക്കറ്റിലേയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് സൂര്യകുമാര്‍ യാദവിന് അവസരം നേടികൊടുത്തത്. മുംബൈ ഇന്ത്യന്‍സിന്‍റെ ഇഷാന്‍ കിഷാനും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ 94 പന്തുകളില്‍ നിന്നും ഇഷാന്‍ കിഷന്‍ 173 റണ്‍സ് നേടിയിരുന്നു. റിഷഭ് പന്തിന് ബാക്കപ്പ് കീപ്പറായാണ് പരിഗണിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ രാഹുല്‍ ടെവാട്ടിയേയും ടീമിലേക്ക് പരിഗണിച്ചു.

കുല്‍ദീപ് യാദവ്, മനീഷ് പാണ്ടേ, സഞ്ചു സാംസണ്‍ എന്നിവര്‍ ടീമില്‍ നിന്നും പുറത്തായപ്പോള്‍, ജസ്പ്രീത് ബൂംറക്ക് വിശ്രമം അനുവദിച്ചു.

ഇന്ത്യന്‍ സ്ക്വാഡ്

Virat Kohli (Captain), Rohit Sharma (vice-captain), KL Rahul, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Hardik Pandya, Rishabh Pant (wicket-keeper), Ishan Kishan (wicket-keeper), Yuzvendra Chahal, Varun Chakravarthy, Axar Patel, Washington Sundar, Rahul Tewatia, T Natarajan, Bhuvneshwar Kumar, Deepak Chahar, Navdeep Saini, Shardul Thakur.

England’s tour of India, 2020/21 – T20I series
MatchDateMatchVenue
112th March1st T20IAhmedabad
214th March2nd T20IAhmedabad
316th March3rd T20IAhmedabad
418th March4th T20IAhmedabad
520th March5th T20IAhmedabad