എന്തൊരു സ്റ്റേഡിയമാണിത് :മൊട്ടേറയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തെ വാനോളം പുകഴ്ത്തി താരങ്ങൾ

IMG 20210221 083901

ലോകത്തിലെ ഏറ്റവും വലിയ  ക്രിക്കറ്റ് സ്റ്റേഡിയമായി പുതുക്കിപ്പണിത  അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ്  സ്റ്റേഡിയത്തെ  വാനോളം വാഴ്ത്തി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍. സ്വപ്നങ്ങളുടെ അരങ്ങെന്നാണ്   സ്റ്റേഡിയത്തെ മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ  കെവിന്‍ പീറ്റേഴ്സൺ വിശേഷിപ്പിച്ചത് .  ഇന്ത്യ-ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പരയിലെ മൂന്നാം  ക്രിക്കറ്റ് ടെസ്റ്റിനൊരുങ്ങുന്ന മൊട്ടേര സ്റ്റേഡിയത്തിന്‍റെ ചില ഭംഗിയാർന്ന  ചിത്രങ്ങൾ കൂടി   പങ്കുവെച്ചാണ് പീറ്റേഴ്സന്‍റെ ഈ   പ്രശംസ.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനും ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ക്കും വേദിയാവുന്നത് മൊട്ടേരയിലെ നവീകരിച്ച സ്റ്റേഡിയമാണ്.  ഇതില്‍ 24ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ നടക്കുന്ന പകല്‍ രാത്രി മത്സരമാണ്.ഏകദേശം 8 വർഷത്തെ ഇടവേളക്ക് ശേഷമാണ് മൊട്ടേറയിൽ ഒരു ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ  ടീം വീണ്ടും പങ്കെടുക്കുവാൻ ഇവിടേക്ക് വരുന്നത് .
1,10000 പേര്‍ക്കിരുന്ന് കളി കാണാവുന്ന സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് .ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് മൈതാനത്തിന്റെ ചുമതല  .

അതേസമയം മോട്ടേറയിലെ സ്റ്റേഡിയത്തെ കുറിച്ച് താരങ്ങളും തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ട് .ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആദ്യ കാഴ്ചയില്‍ തന്നെ മനസ്സിൽ  മതിപ്പുളവാക്കി എന്നായിരുന്നു ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ട്വീറ്റ്.

See also  സഞ്ജു ലോകകപ്പിൽ കളിക്കാൻ വലിയ സാധ്യത. ഐപിഎൽ നിർണായകമെന്ന് ആകാശ് ചോപ്ര.

മൊട്ടേരയിലെ നവീകരിച്ച ക്രിക്കറ്റ്  സ്റ്റേഡിയത്തിലെ ലോകോത്തര സൗകര്യങ്ങളില്‍  ഏറെ സംതൃപ്തി പ്രകടിപ്പിച്ച ഇന്ത്യന്‍ താരം  റിഷാബ്  പന്ത് 24ന്  പരമ്പരയിലെ  മൂന്നാം ടെസ്റ്റ് മത്സരം  തുടങ്ങാനായുള്ള കാത്തിരിപ്പിലാണെന്നും വ്യക്തമാക്കി.എന്നാൽ എന്തൊരു സ്റ്റേഡിയമാണിതെന്നായിരുന്നു സ്റ്റേഡിയത്തിന്‍റെ വീഡിയോ പങ്കുവെച്ച് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് കുറിച്ചത്.  താരങ്ങൾ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പുറത്തുവിട്ടിട്ടുണ്ട് .

Scroll to Top