ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിയും, പാക്കിസ്ഥാൻ നായകൻ ബാബർ അസമും തമ്മിൽ താരതമ്യം ചെയ്യുന്നത് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സർവ്വസാധാരണമാണ്. മോശം ഫോമിൽ കളിക്കുന്ന കോഹ്ലിയേയും തകർപ്പൻ ഫോമിൽ കളിക്കുന്ന ബാബർ അസമിനേയും താരതമ്യം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പല വലിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. നിലവിൽ ഇന്നത്തെ സാഹചര്യത്തിൽ കോഹ്‌ലിയെക്കാൾ മിടുക്കൻ ബാബർ അസം ആണെങ്കിലും അദ്ദേഹത്തിൻ്റെ രാജ്യം പാകിസ്ഥാൻ ആയതിനാൽ പലരും ആ സത്യം അംഗീകരിക്കുന്നില്ല.
ഇപ്പോഴിതാ ആരാധകരുടെ പ്രിയതാരങ്ങൾ ഒരു ടീമിൽ കളിക്കാൻ വഴിതെളിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മുൻപ് 2005,2007 വർഷങ്ങളിലായി സംഘടിപ്പിച്ചിരുന്ന ആഫ്രോ ഏഷ്യാകപ്പ് വീണ്ടും പുനരാരംഭിക്കാൻ പോകുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതു സംബന്ധിച്ച് അടുത്ത മാസം നടക്കാനിരിക്കുന്ന ഐ സി സി യുടെ വാർഷിക യോഗത്തിൽ ചർച്ച ചെയ്യുമെന്നും പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നു.
ഈ ടൂർണമെൻ്റ് സംഘടിക്കുകയാണെങ്കിൽ ഏഷ്യൻ ടീമിനു വേണ്ടി ശ്രീലങ്ക,ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മികച്ച കളിക്കാരെ ഏഷ്യൻ ഇലവനിൽ പ്രതീക്ഷിക്കാം. മുൻപ് ഈ ടൂർണമെൻ്റ് നടന്നപ്പോൾ ഏഷ്യൻ ടീമിനു വേണ്ടി ഇന്ത്യൻ താരങ്ങളായ വിരേന്ദർ സെവാഗ്,രാഹുൽ ദ്രാവിഡ്, പാകിസ്ഥാൻ ടീമിനു വേണ്ടി ഷാഹിദ് അഫ്രീദി,ഷുഹൈബ് അക്തർ എന്നിവർ ഒന്നിച്ച് ഒരേ ടീമിൽ കാണിച്ചിരുന്നു.
അടുത്തവർഷം ജൂൺ-ജൂലൈ മാസങ്ങളിൽ ടൂർണമെൻ്റ് സംഘടിപ്പിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. ട്വൻ്റി-20 ഫോർമാറ്റുകളിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക. നിലവിൽ ഐസിസി ടൂർണമെൻ്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ മത്സരിക്കുന്നത്.