ഗുരുതരമായ തെറ്റ് ചെയ്ത് ഷാക്കീബ് അല്‍ ഹസ്സന്‍. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടപടിയിലേക്ക്

ധാക്കാ പ്രീമിയര്‍ ഡിവിഷന്‍ ലീഗില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസ്സന്‍. മുഹമ്മദന്‍ സ്പോര്‍ട്ടിങ്ങ് ക്ലബിനു മത്സരമില്ലാത്തതിന്‍റെ അന്ന് മിര്‍പൂറില്‍ പരിശീലനം നടത്തിയതാണ് ഷാക്കീബിനു വിനയായത്.

ജൂണ്‍ 4 ന് രണ്ട് നെറ്റ്സ് ബോളര്‍മാരോടൊപ്പം പരിശീലനം നടത്തിയതായാണ് കണ്ടെത്തിയത്. മുഹമ്മദന്‍ ക്ലബിന്‍റെ ഭാഗമല്ലാത്ത രണ്ട് നെറ്റസ് ബോളര്‍മാരോടൊപ്പം പരിശീലനം നടത്തിയതോടെ ബയോബബിള്‍ പ്രോട്ടോകോള്‍ ലംഘിക്കുകയായിരുന്നു.

ഷാക്കീബിന്‍റെ പരിശീലനത്തിനിടെ മറ്റൊരാള്‍ നെറ്റ് ബോളേഴ്സുമായി അടുത്തിടപഴുകയിരുന്നു. മാസ്കോ ഷാക്കീബ് ക്രിക്കറ്റ് അക്കാദമിയുടെ താരങ്ങളാണ് ഇവര്‍ എന്നും കോവിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണ് ഇരുവരും ഗ്രൗണ്ടിലെത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍.

ഇതിനെ സംമ്പന്ധിച്ച് തീരുമാനത്തിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ധാക്കാ ക്രിക്കറ്റ് കമ്മിറ്റിയും തമ്മില്‍ കൂടികാഴ്ച്ച നടത്തി. അന്വേഷണം ശരിയായി നടക്കുമെന്നും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ധാക്കാ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനും ചേര്‍ന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു.

” ശിക്ഷാ നടപടിയുടെ കാര്യങ്ങള്‍ ടെക്നികല്‍ കമ്മിറ്റി തീരുമാനിക്കും. ഇത്രത്തോളം വലുതാണ് പ്രോട്ടോകോള്‍ ലംഘനം എന്ന് മനസ്സിലാക്കിയായിരിക്കും ശിക്ഷ. താരത്തിനു പിഴ ശിക്ഷയോ സസ്പെന്‍ഷനോ ക്ലബിനു പിഴ ശിക്ഷയോ ലഭിച്ചേക്കാം ” ധാക്കാ ക്രിക്കറ്റ് കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ പറഞ്ഞു. 2021 ധാക്കാ പ്രീമിയര്‍ ലീഗില്‍ 3 മത്സരങ്ങളാണ് ഷാക്കീബ് കളിച്ചത്. 49 റണ്‍സും 5 വിക്കറ്റുമാണ് ടൂര്‍ണമെന്‍റില്‍ നേടിയത്.

Previous article9 സീസണുകളില്‍ ഏഴാം സമോറ ട്രോഫി. സിമിയോണി എഫക്റ്റ്
Next articleഇന്ത്യ കളിപ്പിക്കുന്ന ഒരൊറ്റ സ്പിന്നർ അവനാകും :തുറന്ന് പറഞ്ഞ് വിൻഡീസ് ഇതിഹാസം