ഡിയിഗോ സിമിയോണി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലനായി എത്തുമ്പോള്‍ ക്ലബ് വഴങ്ങിയത് 17 മത്സരങ്ങളില്‍ നിന്നും 27 ഗോളുകള്‍. എന്നാല്‍ പിന്നീട് സിമിയോണിയുടെ കീഴില്‍ കളിച്ച 9 ല്‍ 6 സീസണും 27 ഗോളില്‍ താഴെയാണ് വഴങ്ങിയത്.
ഗോളുകള്‍ യഥേഷ്ടം വഴങ്ങുന്ന ക്ലബെന്ന ചീത്ത പേരില്‍ നിന്നും ആര്‍ക്കും മറികടക്കാനാവത്ത പ്രതിരോധ കോട്ട സിമിയോണി പടുത്തുയര്‍ത്തി. സിമിയോണി വരുന്നതിനു മുന്‍പ് 3 സീസണുകളിലായി 171 ഗോളുകളാണ് അത്ലറ്റിക്കോ മാഡ്രിഡ് വഴങ്ങിയത്. വന്ന ആദ്യ സീസണില്‍ തന്നെ സിമിയോണിയുടെ സ്വാധീനം മനസ്സിലായി ആദ്യ സീസണിലെ തുടര്‍ന്നുള്ള 19 മത്സരങ്ങളില്‍ 19 ഗോള്‍ മാത്രമാണ് വഴങ്ങിയത്.
സിമിയോണിയുടെ കീഴില്‍ മികച്ച ഒരു പ്രതിരോധ നിര തീര്‍ക്കപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പേര് ലഭിച്ചത് അത്ലറ്റിക്കോ മാഡ്രിഡ് ഗോള്‍കീപ്പര്‍മാര്‍ക്കാണ്. അവസനാത്ത 9 സീസണുകളില്‍ ഏഴു തവണെയും അത്ലറ്റിക്കോ മാഡ്രിഡ് ഗോള്‍കീപ്പര്‍മാര്‍ക്കാണ് സമോറ ട്രോഫി ലഭിച്ചത്. ലാലീഗയിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്ക് ലഭിക്കുന്ന ട്രോഫിയാണ് സമോറ ട്രോഫി.
സിമിയോണിയുടെ കീഴില്‍ തിബോ കോര്‍ട്ടോ രണ്ട് തവണെയും ഒബ്ലാക്ക് അഞ്ച് തവണെയും സമറോ ട്രോഫി നേടി. സിമിയോണി വരുന്നതിനു മുന്‍പ് 83 വര്‍ഷങ്ങളില്‍ 5 തവണെയാണ് അത്ലറ്റിക്കോ മാഡ്രിഡ് നേടിയത്. എന്നാല്‍ സിമിയോണിക്ക് ശേഷമാകട്ടെ 9 സീസണില്‍ ഏഴു തവണെയും സിമിയോണിയുടെ ഗോള്‍കീപ്പര്‍മാര്‍ നേടി.