ഇന്ത്യ കളിപ്പിക്കുന്ന ഒരൊറ്റ സ്പിന്നർ അവനാകും :തുറന്ന് പറഞ്ഞ് വിൻഡീസ് ഇതിഹാസം

IMG 20210521 143648

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരത്തിനുള്ള പൂർണ്ണമായ തയ്യാറെടുപ്പുകൾ ടീമുകളെ നടത്തവെ ഇരു ടീമിന്റെയും പ്ലെയിങ് ഇലവനെ കുറിച്ച് ക്രിക്കറ്റ്‌ ലോകത്ത് ചർച്ചകൾ മുറുകുകയാണ്. ഇന്ത്യ :ന്യൂസിലാൻഡ് ഫൈനൽ ജൂൺ പതിനെട്ടിന് നടക്കുന്ന പിച്ചിന്റെ സ്വഭാവം കൂടി പരിഗണിച്ചാകും ടീമുകളെ മികച്ച പ്ലെയിങ് ഇലവനെ ഒരുക്കുക. ഒപ്പം കോഹ്ലി നയിക്കുന്ന ടീം ഇന്ത്യൻ എത്ര സ്പിന്നർമാരെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കുമെന്നതും ക്രിക്കറ്റ്‌ പ്രേമികളിൽ വലിയ ആകാംക്ഷയായി മാറി കഴിഞ്ഞു. മൂന്ന് പേസ് ബൗളർമാരെ പരീക്ഷിക്കുമെന്നത് തീർച്ചയാണ്.

എന്നാൽ നാലാം പേസ് ബൗളറെ അശ്വിൻ അല്ലേൽ ജഡേജ എന്നിവർക്ക് പകരം ടീം ഇന്ത്യ കളിപ്പിക്കുമോ എന്നതിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് ഇപ്പോൾ വിൻഡീസ് ഇതിഹാസ താരം മൈക്കൽ ഹോൾഡിങ്. ഫൈനലിലെ പിച്ചിലെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചാകും ഇരു ടീമുകളും അന്തിമ ഇലവനെ ഉറപ്പായും തീരുമാനിക്കുക എന്ന് പറഞ്ഞ താരം ടീം ഇന്ത്യ ഒരു സ്പിന്നർ എന്നൊരു ചിന്ത സ്വീകരിച്ചാൽ ആരാകും കളിക്കുക എന്നതും വിശദമാക്കി.

See also  WPL 2024 : ടൂര്‍ണമെന്‍റിലെ താരം സര്‍പ്രൈസ്. സജനക്കും അവാര്‍ഡ്

“പിച്ചിനൊപ്പം കാലാവസ്ഥയും വരുന്ന ഫൈനലിൽ ഒരു വലിയ പങ്ക് വഹിക്കും. ഉറപ്പായും തെളിഞ്ഞ കാലാവസ്ഥ ഇന്ത്യൻ ടീം ആഗ്രഹിക്കും. അത്തരത്തിലാണെൽ ഇന്ത്യൻ ടീമിന് പ്രധാന 2 സ്പിന്നർമാരെ ഉപയോഗിക്കാൻ കഴിയും പക്ഷേ മോശം കാലാവസ്ഥയെങ്കിൽ ബാറ്റിംഗ് വളരെ ബുദ്ധിമുട്ടായ അവസ്ഥയിൽ ടീമിലെ ഒരു സ്പിന്നർക്ക് പകരം നാലാം പേസർ ഇടം നേടും. ഒരു സ്പിന്നർ മാത്രമേ കളിക്കാൻ സാധ്യതയെങ്കിൽ ബാറ്റിംഗിലും വളരെ തിളങ്ങുന്ന അശ്വിനാകും അത്. പക്ഷേ ഫൈനലിനുള്ള വേദി പൊതുവെ സ്പിൻ ബൗളിങ്ങിനെ തുണക്കാറുണ്ട് “വിൻഡീസ് ഇതിഹാസം തുറന്ന് പറഞ്ഞു.

Scroll to Top