തുടക്കത്തിലേ ജയിച്ചില്ലേൽ ഇന്ത്യ തകരും :മുന്നറിയിപ്പ് നൽകി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക് ഓഗസ്റ്റ് നാലിന് തുടക്കം കുറിക്കുമ്പോൾ എല്ലാ ശ്രദ്ധയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയിലേക്കും ടീമിലേക്കുമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിൽ ജയിക്കാനാണ് വിരാട് കോഹ്ലിയും സംഘവും ഇറങ്ങുന്നതെങ്കിൽ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഈ പരമ്പരയിൽ ആധിപത്യം ഉറപ്പിക്കാനാണ് ഇംഗ്ലണ്ട് ടീമിന്റെ പ്രധാന പ്ലാൻ. അതേസമയം പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസ് ടീമിനോട് വഴങ്ങിയ എട്ട് വിക്കറ്റ് തോൽവി ഇന്നും ഇന്ത്യൻ ആരാധകർ മറന്നിട്ടില്ല. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ എപ്രകാരം ഇന്ത്യൻ ടീം നേരിടുമെന്നതും പ്രധാനമാണ്

എന്നാൽ ടെസ്റ്റ് പരമ്പരക്ക് മുൻപായി ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്. ഏറെ ശക്തമായ 2 ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന പരമ്പരയിൽ തുടക്കത്തിൽ തന്നെ മത്സരങ്ങൾ ജയിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് പറഞ്ഞ ഹോഗ് ടീം ഇന്ത്യക്ക് മുൻപിൽ ഇംഗ്ലണ്ട് ഉയർത്തുക വൻ വെല്ലുവിളിയാണെന്ന്‌ പറഞ്ഞ ഹോഗ് അതിനാൽ തന്നെ മികച്ച പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും തുറന്ന് പറഞ്ഞു.

“ഇംഗ്ലണ്ടിലെ ടെസ്റ്റുകൾ ഇന്ത്യൻ ടീമിന് ഏറെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക വിരാട് കോഹ്ലി തന്നെയാകും. പക്ഷേ വരുന്ന ടെസ്റ്റ് പരമ്പരയിലെ തുടക്കത്തിൽ ഏത് ടീമാണോ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുക അവർക്കാകും ഒരു മുൻ‌തൂക്കം ലഭിക്കുക പിന്നീട്. ആദ്യ ടെസ്റ്റ് മത്സരത്തിൽ അടക്കം ജയിക്കേണ്ടത് നിർണായകമാണ്.നന്നായി തുടങ്ങുവാൻ സാധിച്ചില്ലെങ്കിൽ അത് ഇന്ത്യയെ വളരെ അധികം സമ്മർദ്ദത്തിലാക്കും എന്നാണ് എന്റെ വിശ്വാസം “ഹോഗ് അഭിപ്രായം വിശദമാക്കി

Previous articleപരമ്പര ജയിച്ചതോടെ നിലപാട് കടുപ്പിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്‌ :മൂന്ന് താരങ്ങൾക്ക് വിലക്ക്
Next articleതകര്‍പ്പന്‍ വിജയവുമായി ബാഴ്സലോണ. ചുക്കാന്‍ പിടിച്ച് മെംഫിസ് ഡീപേയ്