തകര്‍പ്പന്‍ വിജയവുമായി ബാഴ്സലോണ. ചുക്കാന്‍ പിടിച്ച് മെംഫിസ് ഡീപേയ്

പ്രീസീസണ്‍ മത്സരങ്ങളില്‍ മൂന്നാം വിജയവുമായി ബാഴ്സലോണ. ജര്‍മ്മന്‍ ക്ലബായ സ്റ്റട്ട്ഗാര്‍ട്ടിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ബാഴ്സലോണ മത്സരം സ്വന്തമാക്കിയിരുന്നു.

പുതിയ സൈന്നിംഗായ മെംഫിസ് ഡീപേ, യൂസഫ് ഡെമിര്‍ എന്നിവരാണ് ആദ്യ പകുതിയില്‍ ഗോള്‍ നേടിയത്. തുടക്കത്തിലേ പെനാല്‍റ്റി ബോക്സില്‍ വീണതിനു ഡീപേയുടെ പെനാല്‍റ്റി നിരസിച്ചപ്പോള്‍, 21ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളോടെ ഡീപ്പേയ് ബാഴ്സലോണയെ മുന്നില്‍ എത്തിച്ചു.

ഡച്ച് താരം ഡിജോങ്ങിന്‍റെ പാസ്സ് സ്വീകരിച്ച താരം ബോള്‍ ലോഫ്‌റ്റ് ചെയ്ത്, ക്ലോസ് റേഞ്ച് വോളി ഷോട്ടിലൂടെ ബാഴ്സലോണയെ മുന്നിലെത്തിച്ചു. ഡീപേയുടെ പാസ്സില്‍ നിന്നും ആന്‍റോണിയ ഗ്രീസ്മാന്‍ കൊടുത്ത പാസ്സില്‍ നിന്നുമാണ് ഡെമിര്‍ രണ്ടാം ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ പകരക്കാരായി റൊണാള്‍ഡ് അരോജോ, സെര്‍ജിയോ ബുസ്കെറ്റ്സ്, ജോഡി ആല്‍ബ എന്നിവര്‍. മറ്റൊരു പകരക്കാരനായി ഇറങ്ങിയ റിക്കി പ്യുഗ് ബാഴ്സലോണയുടെ മൂന്നാം ഗോള്‍ നേടി.

ബാഴ്സലോണയുടെ അടുത്ത പ്രീസീസണ്‍ മത്സരം റെഡ് ബുള്ളിനെതിരെയാണ്. അതിനു ശേഷം യുവന്‍റസിനെതിരെ കടുത്ത മത്സരം കാത്തിരിക്കുന്നുണ്ട്.