സെമിഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ. എതിരാളികള്‍ ദക്ഷിണാഫ്രിക്ക.

ഐസിസി ടി20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഇന്ത്യ, കരുത്തരായ സൗത്താഫ്രിക്കയെ നേരിടും. ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വിയറിയാതെയാണ് ഇരു ടീമും എത്തുന്നത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യ, രണ്ടാം മത്സരത്തില്‍ നെതര്‍ലണ്ടിനെ പരാജയപ്പെടുത്തി.

രണ്ട് ജയവുമായി ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. മഴ കാരണം ഒരു കളി നഷ്ടമായ സൗത്താഫ്രിക്ക രണ്ടാമതാണ്. മൂന്നാം മത്സരത്തിനായി ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിങ്ങ് ഇലവനില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ലാ.

vg00cilo kl rahul

മോശം ഫോമില്‍ തുടരുന്ന കെല്‍ രാഹുല്‍, ഓപ്പണിംഗില്‍ തുടരുമെന്ന് ബാറ്റിംഗ് കോച്ച് വ്യക്തമാക്കിയിരുന്നു. സെമിഫൈനലില്‍ ഉറപ്പിക്കുന്നതിനു മുന്‍പ് ടീം ഇന്ത്യ, മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ലാ.

പെര്‍ത്തില്‍ ഞായറാഴ്‌ച വൈകിട്ട് ഇന്ത്യന്‍സമയം നാലരയ്‌ക്കാണ്,  ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം തുടങ്ങുന്നത്. മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഏതാണ്ടുറപ്പിക്കാം. മത്സരം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം

FB IMG 1666868614096

ഇന്ത്യന്‍ സാധ്യതാ ഇലവൻ: രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്

Previous articleപാക്കിസ്ഥാനിൽ ഹർദിക് പാണ്ഡ്യ പോലൊരു താരം ഉണ്ടായിട്ടും അവർ അവനെ ഉപയോഗിക്കുന്നില്ല; ഗവാസ്കർ
Next articleക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി സഞ്ചുവും കേരളവും ഇന്നിറങ്ങുന്നു. എതിരാളികള്‍ ശക്തര്‍