ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി സഞ്ചുവും കേരളവും ഇന്നിറങ്ങുന്നു. എതിരാളികള്‍ ശക്തര്‍

സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായതിനു ശേഷം ഇനി നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയാണ്. 11 ടീമുകളാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയട്ടുള്ളത്. മുംബൈ, കര്‍ണാടക, ഹിമാചല്‍, ബംഗാള്‍, പഞ്ചാബ് എന്നീ ടീമുകള്‍ ഗ്രൂപ്പില്‍ ഒന്നാമത് ഫിനിഷ് ചെയ്തപ്പോള്‍ നേരിട്ട് ക്വാര്‍ട്ടറില്‍ ഇടം നേടി.

പഞ്ചാബ്, ഹരിയാന, വിദര്‍ബ, ചത്തിസ്ഗഡ്, കേരള, ഹരിയാന എന്നീ ടീമുകള്‍ക്ക് പ്രീക്വാര്‍ട്ടര്‍ കളിക്കണം. ഞായറാഴ്ച്ച കൊല്‍ക്കത്തയിലാണ് മത്സരം.

Screenshot 20221030 082400 Instagram

സഞ്ചു സാംസണിന്‍റെ കീഴിലാണ് കേരളം പ്രീക്വാര്‍ട്ടര്‍ കളിക്കാന്‍ എത്തുന്നത്. സൗരാഷ്ട്രക്കെതിരെയാണ് മത്സരം. വൈകിട്ട് 4.30 ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മുംബൈയായിരിക്കും ക്വാര്‍ട്ടറില്‍ എതിരാളികള്‍.

വിദര്‍ബ – ചത്തിസ്ഗഡ് മത്സരം മാത്രമാണ് ടിവി ചാനലില്‍ ലൈവ് ഉണ്ടാവുകയുള്ളു. ബാക്കി മത്സരങ്ങള്‍ ഹോട്ട്സ്റ്റാറില്‍ ലഭ്യമാകും എന്നാണ് വിവരങ്ങള്‍