റാങ്കിങ്ങില്‍ വമ്പന്‍ നേട്ടവുമായി വിരാട് കോഹ്ലി. ലക്ഷ്യം ഒന്നാം സ്ഥാനം

ഐസിസി ടി20 ലോകകപ്പിലെ പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിനു പിന്നാലെ ബാറ്റിംഗ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ താരം വിരാട് കോഹ്ലി. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ 53 പന്തില്‍ 6 ഫോറും 4 സിക്സുമായി 82 റണ്‍സാണ് താരം നേടിയത്.

നേരത്തെ പതിനാലാം സ്ഥാനത്തായിരുന്ന താരം അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി ഒന്‍പതാം സ്ഥാനത്ത് എത്തി. ഏഷ്യാ കപ്പിനു മുന്‍പേ 35ാം റാങ്കിങ്ങ് വരെ കോഹ്ലിയെത്തിയിരുന്നു. ഇപ്പോഴിതാ ഏഷ്യ കപ്പിലൂടെ വമ്പന്‍ തിരിച്ചു വരവ് നടത്തിയ താരം നഷ്ടപ്പെട്ട ഒന്നാം റാങ്ക് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

dm 221023 NET CRIC t230wc indpak kohli nonbranded global

പാക്കിസ്ഥാന്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ് ഒന്നാമത്. ഓസ്ട്രേലിയക്കെതിരെ 92 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെ രണ്ടാമതെത്തി. ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദാവാണ് മൂന്നാമത്.

ഫിന്‍ അലന്‍റെ തകര്‍പ്പന്‍ പ്രകടനം 17 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 13ല്‍ എത്തിച്ചു.