ഐസിസി ഏകദിന ബോളിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സിറാജിന് ഒന്നാം സ്ഥാനം നഷ്ടമായി. സൗത്ത് ആഫ്രിക്കൻ താരം കേശവ് മഹാരാജ് ആണ് പുതിയ ഒന്നാം റാങ്കു താരം. അവസാന മൂന്ന് മത്സരങ്ങളിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് കേശവ് മഹാരാജ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
അതേസമയം അവസാന ഐ മൂന്ന് മത്സരങ്ങളിൽ 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് 3 റേറ്റിംഗ് പോയിന്റ് പിന്നിലായാണ് ഇരിക്കുന്നത്. ആദം സാമ്പാ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയും കുൽദീപ് യാദവും നാല് അഞ്ച് സ്ഥാനങ്ങളിലേക്ക് മുന്നേറി. മറ്റൊരു പേസറായ മുഹമ്മദ് ഷമി പന്ത്രണ്ടാമതാണ്.
ODI Bowlers Rankings
| POS | PLAYER | TEAM | RATING |
|---|---|---|---|
| 1 | Keshav Maharaj | SA | 726 |
| 2 | Mohammed Siraj | IND | 723 |
| 3 | Adam Zampa | AUS | 695 |
| 4 | Jasprit Bumrah | IND | 687 |
| 5 | Kuldeep Yadav | IND | 682 |
| 6 | Josh Hazlewood | AUS | 681 |
| 7 | Trent Boult | NZ | 676 |
| 8 | Rashid Khan | AFG | 667 |
| 9 | Shaheen Afridi | PAK | 650 |
| 10 | Mohammad Nabi | AFG | 648 |
ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ താരം ശുഭമാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. പാക്കിസ്ഥാൻ താരം ബാബർ അസമാണ് രണ്ടാമത്. സൗത്ത് ആഫ്രിക്കൻ താരം ഡി കോക്ക് മൂന്നാമത് ഉയർന്നപ്പോൾ നാലു അഞ്ചും സ്ഥാനങ്ങൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. വിരാട് കോഹ്ലി നാലാമതും രോഹിത് ശർമ അഞ്ചാമതുമാണ്.
ODI Batsmen Rankings
| POS | PLAYER | TEAM | RATING |
|---|---|---|---|
| 1 | Shubman Gill | IND | 832 |
| 2 | Babar Azam | PAK | 824 |
| 3 | Quinton de Kock | SA | 773 |
| 4 | Virat Kohli | IND | 772 |
| 5 | Rohit Sharma | IND | 760 |
| 6 | Rassie van der Dussen | SA | 753 |
| 7 | David Warner | AUS | 751 |
| 8 | Harry Tector | IRE | 729 |
| 9 | Dawid Malan | ENG | 729 |
| 10 | Heinrich Klaasen | SA | 712 |
നെതര്‍ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരും കെല്‍ രാഹുലും മുന്നേറി. ഇരുവരും മത്സരത്തിൽ സെഞ്ചുറികൾ നേടിയിരുന്നു. ശ്രേയര്‍ അഞ്ചു സ്ഥാനങ്ങൾ മുന്നേറി പതിമൂന്നാമത് എത്തിയപ്പോൾ രാഹുൽ പതിനേഴാമത് എത്തി.
ടീം റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, പാക്കിസ്ഥാൻ എന്നിവരാണ് തൊട്ടു പിന്നിൽ. ലോകകപ്പിന്റെ ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് രണ്ടാം സെമി ഫൈനൽ പോരാട്ടം
ICC Odis Team Rankings
| POS | TEAM | MATCHES | POINTS | RATING |
|---|---|---|---|---|
| 1 | India | 52 | 6,290 | 121 |
| 2 | Australia | 38 | 4,318 | 114 |
| 3 | South Africa | 32 | 3,550 | 111 |
| 4 | Pakistan | 35 | 3,874 | 111 |
| 5 | New Zealand | 41 | 4,189 | 102 |
| 6 | England | 36 | 3,509 | 97 |
| 7 | Sri Lanka | 46 | 4,082 | 89 |
| 8 | Bangladesh | 43 | 3,772 | 88 |
| 9 | Afghanistan | 28 | 2,408 | 86 |
| 10 | West Indies | 38 | 2,582 | 68 |



