ക്രിക്കറ്റ് ആരാധകർ എല്ലാവരും വളരെ അധികം ഇഷ്ടപെടുന്ന മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഒപ്പം മുൻ ഇതിഹാസ നായകനുമാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണിയുടെ ആരാധക പിന്തുണയിൽ ഇന്നും യാതൊരു കുറവും വന്നിട്ടില്ല. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ കളിക്കുന്ന ധോണിയുടെ നാല്പതാം ജന്മദിനം ക്രിക്കറ്റ് ലോകവും ആരാധകർ എല്ലാം വളരെ ആവേശത്തോടെ ഇന്നലെ ആഘോഷിച്ചു. താരത്തിനായി അനവധി ആരാധകരും ഒപ്പം മുൻ താരങ്ങളും അടക്കം ജന്മദിനാശംസകൾ നേർന്നു. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ താരത്തിന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രവും ഒപ്പം ക്യാപ്ഷനും ആരാധകർ എല്ലാം ഏറ്റെടുത്തെങ്കിലും അതിലെ ഒരു പിഴവാണ് ചർച്ചയായി മാറുന്നത്.
കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അവിചാരിതമായി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ധോണിയെ കിഴക്കിലെ ഏറ്റവും വേഗതയേറിയ കരങ്ങൾ എന്നാണ് ധോണിയുടെ സ്റ്റമ്പിങ് വീഡിയോകൾ അടക്കം ഷെയർ ചെയ്ത് ഐസിസി ക്യാപ്ഷൻ ഉൾപ്പെടെ പോസ്റ്റ് ചെയ്തത് . ധോണിയുടെ ഏതാനും ചില മിന്നൽ സ്റ്റമ്പിങ്ങുകളെ പ്രശംസിച്ചാണ് ഐസിസി ഇപ്രകാരം പോസ്റ്റിൽ കുറിച്ചത്
എന്നാൽ ക്യാപ്ഷനിലെ തെറ്റ് ആദ്യമേ കണ്ടെത്തി രംഗത്ത് എത്തിയത് മുൻ ലങ്കൻ ഇതിഹാസ വിക്കറ്റ് കീപ്പറും ഒപ്പം സ്റ്റാർ ബാറ്റ്‌സ്മാനുമായ കുമാർ സംഗക്കാരയാണ്.ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ കരങ്ങളാണ് ധോണിയുടേത് എന്ന് അഭിപ്രായപ്പെട്ട സംഗക്കാര അതിൽ കിഴക്കിലെ എന്ന് ഒരു വ്യത്യാസമില്ല എന്നും വിശദമാക്കി. ക്രിക്കറ്റ് കരിയറിൽ ഏതൊരു എതിർ നിരയിലെ ബാറ്റ്‌സ്മാനേയും തന്റെ മിന്നൽ വേഗത്തിലുള്ള സ്റ്റമ്പിങ് മികവ് കാരണം കീഴ്പ്പെടുത്തുവൻ ധോണിക്ക് കഴിഞ്ഞിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ 195 സ്റ്റമ്പിങ് ധോണി പൂർത്തിയാക്കി.