ലങ്കൻ ബോർഡിന് വഴങ്ങി താരങ്ങൾ :സൂപ്പർ താരം പിന്മാറി -വിരമിക്കാൻ സാധ്യത

IMG 20210707 175411

ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ :ശ്രീലങ്ക ഏകദിന, ടി :20 പരമ്പരകൾ അടുത്ത ആഴ്ച ആരംഭിക്കുവാനിരിക്കെ വീണ്ടും വമ്പൻ തീരുമാനം പ്രഖ്യാപിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്‌. ലങ്കൻ ക്രിക്കറ്റ്‌ ടീമിലെ പ്രമുഖ താരങ്ങൾ എല്ലാം മുൻപ് ശ്രീലങ്കൻ ബോർഡുമായി നടത്തിയ വാർഷിക കരാറുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും അവസാനിപ്പിക്കുന്നതായി അറിയിച്ച ലങ്കൻ ബോർഡ്‌ പട്ടികയിൽ ഉൾപ്പെട്ട മുപ്പതിൽ ഇരുപത്തിയൊൻപത് താരങ്ങളും ബോർഡിന്റെ തീരുമാനം അനുസരിക്കാനും ഒപ്പം പുതുക്കിയ വാർഷിക കരാറിൽ ഒപ്പിടുവാനും സമ്മതം അറിയിച്ചതായിട്ടാണ് ലങ്കൻ ബോർഡിന്റെ പ്രസിഡന്റ്‌ ഇപ്പോൾ മാധ്യമങ്ങളെ എല്ലാം അറിയിക്കുന്നത്. നിലവിലെ കരാറിലെ ഒരു വ്യവസ്‌ഥയും അംഗീകരിക്കാൻ മുൻപ് താരങ്ങൾ തയ്യാറായിരുന്നില്ല.

എന്നാൽ പുതിയ തീരുമാനത്തോടെ പുത്തൻ വാർഷിക കരാർ അംഗീകരിച്ച എല്ലാ പ്രധാന താരങ്ങളുൾപ്പെടെ വരുന്ന ശ്രീലങ്കൻ ടീമിന്റെ മത്സരങ്ങൾ കളിക്കും എന്നാണ് സൂചന. മുൻപ് എതിർപ്പ് ശക്തമാക്കിയ താരങ്ങളിൽ ഒരാൾ ഒഴികെ എല്ലാവരും ലങ്കൻ ബോർഡുമായി ഒത്തുതീർപ്പിൽ എത്തിയെങ്കിലും മുൻ നായകനും ലങ്കൻ ടീമിലെ സീനിയർ താരം കൂടിയായ ഏയ്ഞ്ചലോ മാത്യൂസ് ഈ ഒരു കരാറിൽ ഒപ്പിടാൻ സമ്മതം മൂളിയില്ല. കൂടാതെ താരം ഇനിയുള്ള പരമ്പരകൾ കളിക്കുന്നതിൽ നിന്നും പൂർണ്ണമായി തന്നെ ഒഴിവാക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

കഴിഞ്ഞ ദിവസം ലങ്കൻ ബോർഡ്‌ ഇനി വാർഷിക കരാറിൽ ഒപ്പിടുവാനായി മടി കാണിക്കുന്ന എല്ലാ താരങ്ങളെയും ഇനി വരുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കില്ല എന്ന് കൃത്യമായ തീരുമാനം അറിയിച്ചു. ടി :20 ലോകകപ്പ് അടക്കമുള്ള ടൂർണമെന്റ് വരുവാനിരിക്കെ ജൂനിയർ താരങ്ങളെ ഭാവി മത്സരങ്ങൾ കളിപ്പിക്കുവാനായി ശ്രീലങ്കൻ ബോർഡ്‌ പദ്ധതിയിട്ടിരുന്നു. ഇന്ത്യക്ക് എതിരായ ഏകദിന, ടി :20 പരമ്പരകൾ കളിക്കുവാനായി രണ്ടാം നിര ടീമിനെ പരിഗണിച്ചിരുന്നു എന്ന ചില വാർത്തകൾക്കിടയിലാണ് പുതിയ ഈ തീരുമാനം. കരാറിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച ഏയ്ഞ്ചലോ മാത്യൂസ് വിരമിക്കുവാനാണ് കൂടുതൽ സാധ്യത

Scroll to Top