ഡെന്‍മാര്‍ക്കിനെ മറികടന്നു ഇംഗ്ലണ്ട് ഫൈനലില്‍. വെംമ്പ്ലിയില്‍ ഇറ്റലി എതിരാളികള്‍.

Harry Kane scaled

യൂറോ കപ്പിന്‍റെ സെമിഫൈനലില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചു ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. എക്സട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്‍റെ വിജയം. എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി ആദം ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടെങ്കിലും റീബൗണ്ടിലൂടെ ഹാരി കെയ്ന്‍ ഗോളാക്കുകയായിരുന്നു.

ആദ്യ ഇലവനില്‍ ട്രയിനിങ്ങിനിടെ പരിക്കേറ്റ സാഞ്ചോക്ക് പകരം ബുക്കായോ സാക്കയെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് മത്സരം ആരംഭിച്ചത്. അതേ സമയം മാറ്റങ്ങള്‍ ഇല്ലാതെയാണ് ഡെന്‍മാര്‍ക്ക് ഇറങ്ങിയത്.

മത്സരത്തില്‍ ഇംഗ്ലണ്ടായിരുന്നു ഫേഫറേറ്റെങ്കിലും ആദ്യ ഗോള്‍ നേടിയത് ഡെന്‍മാര്‍ക്കായിരുന്നു. യൂറോ കപ്പിലെ ആദ്യ ഡയറക്ട് ഫ്രീകിക്കിലൂടെ ഡാംസ്ഗാര്‍ഡാണ് ഡെന്‍മാര്‍ക്കിനു ലീഡ് നേടി കൊടുത്തത്. ഡെന്‍മാര്‍ക്കിന്‍റെ ലീഡ് അധികനേരം നിന്നില്ലാ. സാകയുടെ ക്രോസ് ബ്ലോക്ക് ചെയ്യുന്നതിനിടെ സൈമണ്‍ കെയറിന്‍റെ സെല്‍ഫ് ഗോളായി മാറി.

രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ ഇരു ടീമിനും ഉണ്ടായിരുന്നില്ലെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ലാ. എക്സ്ട്രാ ടൈമില്‍ റഹീം സ്റ്റെര്‍ലിങ്ങിനെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ഇംഗ്ലണ്ടിനു അനുവദിച്ചത്.

Denmark team

ഹാരി കെയ്ന്‍ ഗോള്‍ നേടിയതോടെ ഡെന്‍മാര്‍ക്കിന്‍റെ പോരാട്ടവീര്യം അവസാനിച്ചു. ആദ്യ മത്സരത്തില്‍ ക്രസ്റ്റ്യന്‍ എറിക്സണിന്‍റെ നീര്‍ഭാഗ്യകരമായ കുഴഞ്ഞു വീഴുന്നതു കണ്ടുകൊണ്ടാണ് ഡെന്‍മാര്‍ക്ക് ആദ്യ മത്സരം ആരംഭിച്ചത്. എന്നാല്‍ മാനസിക ശക്തി വീണ്ടെടുത്ത് ഒരു ടീമായി യൂറോ കപ്പിന്‍റെ സെമിഫൈനല്‍ വരെ എത്താന്‍ അവര്‍ക്ക് സാധിച്ചു. യൂറോ കപ്പ് ആര് വിജയിച്ചാലും ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ഡെന്‍മാര്‍ക്കിനു ഒരു സ്ഥാനമുണ്ടാകും.

Scroll to Top