വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിന്റെ വേദി ലോര്‍ഡ്‌സില്‍ നിന്ന് മാറ്റി പകരം സതാംപ്റ്റണിലേക്ക് കളി കൊണ്ട് പോകും എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന റിപോർട്ടുകൾ . ക്രിക് ബസ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോൾ പുറത്തുവിട്ടത്. സതാംപ്റ്റണില്‍ കൂടുതല്‍ ഫൈനലിനായി മികച്ച സൗകര്യങ്ങള്‍ ലഭ്യമാകുമെന്നതിനാലാണ് ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുന്നതെന്നാണ് വിവരം. കോവിഡ് 19 സാഹചര്യവും വേദി മാറ്റത്തിൽ സ്വാധീനം ചെലുത്തും .
ജൂണ്‍ 18 മുതല്‍ 22വരെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനല്‍ മത്സരം നടത്തുവാൻ ഐസിസി തീരുമാനം . ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാവും ഫൈനല്‍. ഇംഗ്ലണ്ടിലാണ് ടെസ്റ്റ് ചാംപ്യൻഷിപ് കലാശപ്പോരാട്ടം നടക്കുന്നതെന്നതിനാല്‍ ഏവരും മുന്‍തൂക്കം നൽകുന്നത് കിവീസ് ടീമിനാണ് . ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുൻപ് ഏറ്റുമുട്ടിയപ്പോള്‍ രണ്ട് മത്സരത്തിലും ഇന്ത്യയെ കിവീസ് വമ്പൻ രീതിയിൽ പരാജയപ്പെടുത്തിയിരുന്നു. കിവീസ് മണ്ണിലെ പരമ്പര ഇന്ത്യ 2-0 തോറ്റിരുന്നു.
ഇംഗ്ലണ്ടിലെ പിച്ചുകള്‍ പൊതുവേ പേസ് ബൗളിങ്ങിനെ ഏറെ തുണക്കാറാണ് പതിവ് . സമാന സാഹചര്യമാണ് ന്യൂസീലന്‍ഡിലേതും . കിവീസ് പിച്ചുകളും പേസിനെയാണ് പിന്തുണക്കുന്നത്.സ്വിങ് പിച്ചുകളിൽ ഇന്ത്യയുടെ ട്രാക്ക് റെക്കോർഡ് വളരെ മോശമാണ് .
അതുകൊണ്ട് കിവീസ് ബൗളര്‍മാര്‍ക്ക് ഇംഗ്ലണ്ട് പിച്ചില്‍ ഏറെ സഹായം ലഭിക്കും. ഇന്ത്യയുടെ ബാറ്റിങ് നിര പേസ് പിച്ചുകളില്‍ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കുന്നുവോ അത്ര കണ്ട് ഫൈനലിൽ ഇന്ത്യൻ ജയത്തിന് സാധ്യതകൾ വർധിക്കും .
കെയ്ന്‍ വില്യംസണ്‍-വിരാട് കോലി ഇരു ടീമിന്റെയും അതുല്യ ക്യാപ്റ്റന്‍മാര്‍ വീണ്ടും ഒരിക്കൽ കൂടി നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് മറ്റൊരു സവിശേഷത. രണ്ട് പേരും അണ്ടര്‍ 19 ക്യാപ്റ്റന്‍മാരായി നേര്‍ക്കുനേര്‍ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച നായകന്മാരായി മാറിയവരാണ്. റോസ് ടെയ്‌ലര്‍,ടോം ലാദം തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുടെയും നിരയും കിവീസിനുണ്ട്. ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,
മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി , ഭുവനേശ്വർ കുമാർ എന്നിവർ ഏത് ബാറ്റിംഗ് നിരയെയും തകർക്കുവാൻ കഴിവുള്ള പേസ് സഖ്യമാണ് .