ഇന്ത്യൻ വാലറ്റ നിരക്ക് ധൈര്യമില്ല : മകന്റെ സെഞ്ച്വറി നഷ്ടത്തിൽ നിരാശ പ്രകടിപ്പിച്ച് വാഷിംഗ്‌ടൺ സുന്ദറിന്റെ പിതാവ്

മൊട്ടേറയിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 25 റൺസിനും ജയിച്ച ടീം ഇന്ത്യ പരമ്പര 3-1 നേടി .ഒപ്പം ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ  പ്രവേശിക്കുകയും ചെയ്തു .

എന്നാൽ  നാലാം ടെസ്റ്റിൽ ഇന്ത്യൻ ആരാധകരെ ഏറെ വിഷമിപ്പിച്ചത് ഒന്നാം ഇന്നിങ്സിൽ വാഷിംഗ്‌ടൺ സുന്ദറിന് നാല് റൺസ് അകലെ സെഞ്ച്വറി നഷ്ടമായതാണ്  . ഇന്ത്യയുടെ ബാറ്റിങ്ങിൽ  വാലറ്റം  പെട്ടെന്ന് തന്നെ പുറത്തായതാണ് ഇത്തവണയും സെഞ്ചുറി നഷ്ട്ടമാകാൻ കാരണം. 5 പന്തിന്റെ ഇടവേളയിലാണ് 3 വിക്കറ്റ് വീണത്. ഇഷാന്ത് ശർമ്മ ഒരു ബോളും സിറാജ് 3 പന്തും നേരിട്ടാണ് പുറത്തായത്.  തൊട്ട് മുൻപത്തെ ഓവറിൽ അക്ഷർ പട്ടേൽ റൺ ഔട്ട്‌ ആയതും താരത്തിന് തിരിച്ചടിയായി . ഇന്ത്യൻ വാലറ്റം  ഒട്ടും പിടിച്ചു നിൽക്കാതെ പുറത്തായതിനാൽ മകന്റെ സെഞ്ചുറി നഷ്ട്ടമായതിൽ അതീവ  ദേഷ്യം  പ്രകടിപ്പിച്ചാണ് സുന്ദറിന്റെ അച്ചൻ എം. സുന്ദർ രംഗത്ത്  വന്നത്

“നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ വാലറ്റനിരയുടെ പ്രകടം എന്നെ ഏറെ നിരാശപ്പെടുത്തി. അൽപ്പം നേരം പോലും  ക്രീസില്‍ നില്‍ക്കാന്‍  ഇന്ത്യൻ ടീമിലെ  അവരാൽ  കഴിഞ്ഞില്ല.
ഒരുപക്ഷേ   ടീമിന് ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെയാണ് വാലറ്റക്കാര്‍ ഇങ്ങനെ നിരാശപ്പെടുത്തിയിരുന്നെങ്കില്‍ അതു വലിയൊരു തെറ്റായി ഉടനടി  മാറുമായിരുന്നു. ലക്ഷക്കണക്കിന് യുവ തലമുറ മല്‍സരം കാണുന്നുണ്ട്. വാലറ്റക്കാര്‍ ഇങ്ങനെ കളിച്ചത് കണ്ട് അവര്‍  ഒരിക്കലും പഠിക്കരുത് .കഴിവോ ബാറ്റിംഗ്  ടെക്‌നിക്‌ ഇല്ലാത്തതോ അല്ല ധൈര്യം ഇല്ലാത്തതാണ് ഇന്ത്യൻ വാലറ്റ ബാറ്റിങ്ങിന്റെ പ്രധാന  പ്രശ്‌നം ” എം .സുന്ദർ തന്റെ നിരാശ പ്രകടിപ്പിച്ചു .

Read More  IPL 2021 : പറക്കും സഞ്ചു സാംസണ്‍. ധവാനെ പുറത്താക്കാന്‍ ആക്രോബാറ്റിക്ക് ക്യാച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here