ടി :20 ക്രിക്കറ്റ് ലോകകപ്പ് പോരാട്ടം ഈ വർഷം ഒക്ടോബർ :നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ ആരംഭം കുറിക്കുമ്പോൾ ആരാകും ഇത്തവണ ടി :20 ലോകകപ്പ് കിരീടം നേടുകയെന്നുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ടി :20 ലോകകപ്പിൽ ആദ്യത്തെ കിരീടം സ്വന്തമാക്കി ഓസ്ട്രേലിയൻ ടീം ചരിത്രം സൃഷ്ടിച്ചപ്പോൾ എല്ലാവരിലും നിരാശയായി മാറിയത് ഇന്ത്യൻ ടീം പ്രാഥമിക റൗണ്ടിൽ നിന്നും പുറത്തായത് തന്നെയാണ്. എന്നാൽ ഇപ്പോൾ വരുന്ന ടി :20 ലോകകപ്പിന് മുന്നോടിയായി ഒരു വളരെ ശ്രദ്ധേയമായ അഭിപ്രായവുമായി എത്തുകയാണ് മുൻ സൗത്താഫ്രിക്കൻ താരം ഇമ്രാൻ താഹിർ. നിലവിൽ താരം സൗത്താഫ്രിക്കൻ ക്രിക്കറ്റിന്റെ തന്നെ ഭാഗമല്ലെങ്കിലും വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ കളിക്കാൻ തന്നെ എല്ലാ അർഥത്തിലും റെഡിയെന്നാണ് ഇമ്രാൻ താഹിറിന്‍റെ അഭിപ്രായം.
ഒരിക്കൽ കൂടി ടി :20 ലോകകപ്പിൽ താൻ സൗത്താഫ്രിക്കൻ ദേശീയ ടീമിനെ വളരെ ആവേശപൂർവ്വം പ്രതിനിധീകരിക്കാനായി ആഗ്രഹിക്കുണ്ടെന്ന് പറഞ്ഞ ഇമ്രാൻ താഹിർ ഈ നാൽപത്തിയൊന്നാമത്തെ വയസ്സിലും താൻ പൂർണ്ണ ഫിറ്റ്നെസ്സിൽ തന്നെയാനുള്ളത് എന്നും വിശദമാക്കി. “ഞാൻ നിലവിൽ പൂർണ്ണ ഫിറ്റാണ്. എനിക്ക് ഒരിക്കൽ കൂടി എന്റെ ടീമിനെ ലോകകപ്പിൽ പ്രതിനിധീകരിക്കാനായി സാധിക്കുമെന്നാണ് എന്റെ വിശ്വാസം. ഒപ്പം ടീമിനായി മികച്ച പ്രകടനം കൂടി പുറത്തെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിവിധ ടി :20 ടൂർണമെന്റുകളിൽ ഞാൻ ഇപ്പോൾ പുറത്തെടുക്കുന്ന മികച്ച പ്രകടനങ്ങൾ എനിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. എന്റെ ഈ പ്രകടനങ്ങൾ സെലക്ടർ പരിഗണിക്കുമെന്നാണ് ഉറച്ച വിശ്വാസം “ഇമ്രാൻ താഹിർ വാചാലനായി
ഇക്കഴിഞ്ഞ ലെജൻഡ്സ് ടൂർണമെന്റ് മത്സരത്തിൽ അതിവേഗ ഫിഫ്റ്റി അടിച്ച ഇമ്രാൻ താഹിർ പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഭാഗമാണ് ഇപ്പോൾ. “ഞാൻ ഇവിടെ പാകിസ്ഥാനിൽ ഓവർസീസിൽ നിന്നുള്ള ഒരു താരം എന്നൊക്കെ പറയുന്നതിൽ അർഥമില്ല. ഞാൻ ഇവിടെയാണ് കളിച്ച് വളർന്നത്. എങ്കിലും ഞാൻ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് എന്റെ സൗത്താഫ്രിക്കൻ ടീമിനോടാണ്. അവർ തന്നെയാണ് എന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിച്ചത് “ഇമ്രാൻ താഹിർ തുറന്ന് പറഞ്ഞു.