നാലിൽ നാല് വിക്കറ്റുമായി ഹോൾഡർ :പരമ്പര ജയിച്ച് വിൻഡീസ്

20220131 085429 scaled

ഇംഗ്ലണ്ടിന് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് ടീമിന്റെ വമ്പൻ തിരിച്ചുവരവ്. നേരത്തെ ടി :20 ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായ പൊള്ളാർഡും ടീമും തങ്ങൾക്ക്‌ മികവ് ഒന്നും നഷ്ടമായിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന അവസാന ടി :20യിൽ ഇംഗ്ലണ്ട് എതിരെ 17 റൺസ്‌ ജയമാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്. ഇതോടെ ടി :20 പരമ്പര 3-2ന് കരസ്ഥമാക്കാനും വിൻഡീസ് ടീമിന് സാധിച്ചു. നിർണായക മത്സരത്തിൽ 5 വിക്കറ്റ് പ്രകടനവുമായി പേസർ ഹോൾഡർ തിളങ്ങിയപ്പോൾ താരത്തിന്റെ ഐതിഹാസികമായ നേട്ടത്തിനും സാക്ഷിയാകുവാനായി സാധിച്ചു. അവസാന ഓവറിൽ 20 റൺസ്‌ വേണമെന്നിരിക്കെ തുടർച്ചയായി നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ഹോൾഡർ വിൻഡീസ് ടീമിന് ജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീം നാല് വിക്കറ്റ് നഷ്ടത്തിൽ 179റൺസ്‌ അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് സ്കോർ വെറും 162 റൺസിൽ ഒതുങ്ങി.3.5 ഓവറിൽ വെറും 27 റൺസ്‌ മാത്രം വഴങ്ങിയാണ് സീനിയർ താരം ഹോൾഡർ തന്റെ ആദ്യ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. അവസാന ഓവറിൽ ജോർദൻ വിക്കറ്റ് വീഴ്ത്തി വിൻഡീസ് ടീമിന് പ്രതീക്ഷ നൽകിയ ഹോൾഡർ പിന്നീട് ബില്ലിങ്ങ്സ്, ആദിൽ റഷീദ്, മഹമൂദ് എന്നിവരെ തുടർച്ചയായ നാല് പന്തുകളിൽ പുറത്താക്കി ഡബിൾ ഹാട്രിക്ക് നേട്ടം കരസ്ഥമാക്കി.കൂടാതെ ആദ്യമായിട്ടാണ് ഒരു വെസ്റ്റ് ഇൻഡീസ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ടി :20 ഫോർമാറ്റിൽ ഹാട്രിക്ക് നേട്ടത്തിൽ എത്തുന്നത്. കൂടാതെ ഇംഗ്ലണ്ട് എതിരായ ടി :20 പരമ്പര ജയത്തോടെ ഇന്ത്യൻ ടീമിനും വെസ്റ്റ് ഇൻഡീസ് മുന്നറിയിപ്പ് നൽകുകയാണ്. ഫെബ്രുവരി ആറിനാണ് ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ലിമിറ്റെഡ് ഓവർ പരമ്പരക്ക്‌ തുടക്കം കുറിക്കുക.

Read Also -  സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.
20220131 085327

അതേസമയം ടി :20 ക്രിക്കറ്റിൽ നാല് ബോളിൽ തുടർച്ചയായി നാല് വിക്കറ്റുകൾ വീഴ്ത്തുന്ന നാലാമത്തെ താരമാണ് ഹോൾഡർ.കർട്ടിസ് കാംമ്പർ, റാഷിദ്‌ ഖാൻ, ലസിത് മലിംഗ എന്നിവരാണ് മുൻപ് ടി :20 ക്രിക്കറ്റിൽ ഈ റെക്കോർഡിലേക്ക് എത്തിയവർ. നേരത്തെ ടോസ് നെടി ബാറ്റിങ് ആരംഭിച്ച വിൻഡീസ് ടീമിനായി നായകൻ പൊള്ളാർഡ് (41 റൺസ്‌ ), റോവ്മാൻ പവൽ (35 റൺസ്‌ )എന്നിവർ തിളങ്ങി.

Scroll to Top