മുംബൈ ഇന്ത്യൻസ് കപ്പ് നേടിയാൽ പ്രശ്നമാണ് :വിചിത്ര വാദവുമായി സെവാഗ്

ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ്.5 ഐപിൽ കിരീടം സ്വന്തമാക്കിയ മറ്റൊരു ഐപിൽ ടീമും ഇല്ല. കൂടാതെ ഏതൊരു എതിരാളികളെ തോൽപ്പിക്കാനുള്ള മുംബൈ ടീമിന്റെ മികവും പലപ്പോഴും കയ്യടികൾ വളരെ അധികം നേടാറുണ്ട്. എന്നാൽ 2021ലെ ഐപിൽ സീസണിൽ പ്രതീക്ഷിച്ച ഒരു മികവിലേക്ക് മുംബൈ ടീമിന് എത്തുവാൻ കഴിഞ്ഞിട്ടില്ല. പ്രമുഖ താരങ്ങളുടെ മോശം ഫോമും പരിക്കുമാണ് മുംബൈയുടെ പ്രധാന പ്രശ്നം.2013,2015,2017,2019, 2020 സീസണുകളിൽ കിരീടം നേടിയ മുംബൈ ടീമും നായകൻ രോഹിത്തും ആറാം ഐപിൽ കിരീടമാണ് ഇത്തവണ ഐപിൽ സീസണിൽ ലക്ഷ്യമിടുന്നത്.ഈ ഐപിൽ സീസണിൽ കളിച്ച പതിനൊന്ന് മത്സരങ്ങളിൽ 6 തോൽവികൾ വഴങ്ങി മുംബൈ ടീം പോയിന്റ് പട്ടികയിൽ ഏറെ താഴെയാണ്.

അതേസമയം മുംബൈ ടീമിന്റെ ഈ ഒരു സീസണിലെ ഭാവിയെ കുറിച്ചൊരു വ്യത്യസ്തമായ അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ താരം സെവാഗ്.മുംബൈ വീണ്ടും ഐപിൽ ചാമ്പ്യൻമാരാകരുത് എന്നാണ് തന്റെ ഏക പ്രാർത്ഥനയെന്നും പറഞ്ഞ സെവാഗ് പുതിയ ഒരു ഐപിൽ ചാമ്പ്യനായിട്ടാണ് എന്റെ കാത്തിരിപ്പുകൾ എന്നും വിശദമാക്കി. “ഇത്തവണയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീം കിരീടം നേടരുത് എന്നാണ് എന്റെ ഏക ആഗ്രഹം. അവർക്ക് പകരം മറ്റൊരു ടീം പ്ലേഓഫ്‌ യോഗ്യത നേടട്ടെ. കൂടാതെ ഒരു പുതിയ ഐപിൽ ചാമ്പ്യൻ പിറക്കട്ടെ. നമുക്ക് ഒരു പുതിയ ഐപിൽ കിരീടം ജയിക്കുന്ന ടീമിനെയാണ് ആവശ്യം. റിഷാബ് പന്ത് നയിക്കുന്ന ഡൽഹി ടീം, ലോകേഷ് രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്‌സ്, വിരാട് കോഹ്ലി നയിക്കുന്നതായ ബാംഗ്ലൂർ ഇവരിൽ ആരേലും ഇത്തവണ കിരീടം നേടട്ടെ “സെവാഗ് വാചാലനായി

എന്നാൽ മുംബൈ ഇന്ത്യൻസ് ടീമിനെ ആർക്കും എഴുതിതള്ളുവൻ കഴിയില്ല എന്നും പറഞ്ഞ സെവാഗ് സീസണിൽ ഇനിയും മുംബൈ ഇന്ത്യൻസ് ടീമിന് പ്ലേഓഫ്‌ യോഗ്യതകളുണ്ടെന്നും കൂടി തുറന്ന് പറഞ്ഞു.”ഐപിഎല്ലിൽ നമ്മൾ എക്കാലവും ഓർത്തിരിക്കുന്ന അനേകം തിരിച്ചുവരവുകൾ നടത്തിയ ടീമാണ് രോഹിത് നയിക്കുന്ന മുംബൈ. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മുംബൈ ഇന്ത്യൻസ് ടീമിന് സാധ്യതകളുണ്ട്.അത് മാത്രമല്ല പഞ്ചാബ് കിങ്‌സ് അടക്കം ചില ടീമുകളുടെ പ്രകടനവും മുംബൈയുടെ ഭാവി നിർണ്ണയിക്കും “മുൻ ഇന്ത്യൻ ഓപ്പണർ അഭിപ്രായം വ്യക്തമാക്കി

Previous articleവെങ്കടേശ് അയ്യർ അടുത്ത ബെൻ സ്റ്റോക്സ് :പ്രവചിച്ച് ബ്രെണ്ടൻ മക്കല്ലം
Next articleഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനു കഴിയും : വഖാര്‍ യൂനിസ്