ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനു കഴിയും : വഖാര്‍ യൂനിസ്

ഐപിഎല്ലിനു ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 24 ന് ദുബായില്‍ നടക്കും. മത്സരത്തില്‍ ആര് ജയിക്കും എന്ന് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വാക്പോര് ആരംഭിച്ചട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തില്‍, ബാബര്‍ അസം നയിക്കുന്ന പാക്കിസ്ഥാന്‍ ജയിക്കുമെന്ന് പറയുകയാണ് മുന്‍ പേസര്‍ വാഖാര്‍ യൂനിസ്.

” അവരുടെ കഴിവിനൊത്ത് പ്രകടനം നടത്തിയാല്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനു ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ സത്യമായി വിശ്വസിക്കുന്നുണ്ട്. ” ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒരു വലിയ മത്സരം ആണെന്നും സമ്മര്‍ദ്ദം രണ്ട് ടീമിനും ഉണ്ടാവുമെന്നും, ആദ്യത്തെ കുറച്ച്‌ പന്തുകളും റണ്‍സുകളും മത്സരത്തിന്റെ ഗതി നിര്‍ണയിക്കുമെന്നും വഖാര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍റെ ഏറ്റവും വലിയ ശക്തി ബോളിംഗാണെന്നും, ഹസ്സന്‍ അലിയാകും ബോളിംഗില്‍ പാക്കിസ്ഥാനെ നയിക്കുക എന്ന് വഖാര്‍ പറഞ്ഞു. ” ഞങ്ങളുടെ ശക്തി ബോളിംഗിലാണ്, പണ്ടും സ്കോറുകള്‍ ഡിഫന്‍റ് ചെയ്തട്ടുണ്ട്. 2017 ചാംപ്യന്‍സ് ട്രോഫിയില്‍ ഞങ്ങള്‍ അത് ചെയ്തട്ടുണ്ട്. ” വഖാര്‍ പറഞ്ഞു.

അതേ സമയം ടി20 ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ വിജയിക്കാന്‍ പാക്കിസ്ഥാനു സാധിച്ചട്ടില്ലാ. അവസാനം നടന്ന ടി20 ലോകകപ്പ് മത്സരത്തില്‍ 6 വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം.