ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൻ ക്രിക്കറ്റ് ടെസ്റ്റിൽ ഏഴ് വിക്കറ്റിന്റെ വമ്പൻ തോൽവി വഴങ്ങിയ ടീം ഇന്ത്യക്ക് ഏറ്റവും അധികം നിരാശയായി മാറുന്നത് രണ്ടാമത്തെ ഇന്നിങ്സിലെ ബൗളർമാരുടെ പ്രകടനമാണ്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ് നിര തകർത്ത് അടിച്ചപ്പോൾ ബുംറ അടക്കമുള്ള പേസർമാർക്ക് ഉത്തരം ഇല്ലാതെ പോയി . ഇന്ത്യൻ തോൽവിയിൽ നിരാശനാണ് എങ്കിലും താരങ്ങൾ പോരാടിയെന്ന് പറയുകയാണ് ഇന്ത്യൻ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡ്. ഇന്ത്യൻ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിനെ മത്സരശേഷം കോച്ച് വാനോളം പുകഴ്ത്തി
അവസാന ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 146 റൺസ് അടിച്ച റിഷാബ് പന്ത് രണ്ടാം ഇന്നിംഗ്സിൽ ഫിഫ്റ്റി നേടിരുന്നു. അപൂർവ്വ റെക്കോർഡുകൾ അടക്കം സ്വന്തമാക്കിയ റിഷാബ് പന്തിന്റെ ബാറ്റിങ് ശൈലിയെ അടക്കം പുകഴ്ത്തി സംസാരിക്കുകയാണ് ഇപ്പോൾ കോച്ച് രാഹുൽ ദ്രാവിഡ്.റിഷാബ് പന്തിന്റെ ബാറ്റിങ് ഏതൊരു ആളിനും നെഞ്ചിടിപ്പ് കൂട്ടുമെന്ന് പറഞ്ഞ രാഹുൽ ദ്രാവിഡ് താരം ബാറ്റിങ് സ്റ്റൈലിനെ കുറിച്ചും അഭിപ്രായം വിശദമാക്കി.
” റിഷാബ് പന്തിന്‍റെ ടെസ്റ്റ് സെഞ്ച്വറികളിൽ ഇത് വളരെ മനോഹരമാണ്. നേരത്തെ കേപ്ടൗണിലെ റിഷഭ് പന്തിന്‍റെ ടെസ്റ്റ് സെഞ്ചുറിയും വളരെ മികച്ചത് തന്നെയായിരുന്നു.അവൻ കഴിഞ്ഞ കുറച്ചധികം നാളുകളിൽ കാഴ്ചവെക്കുന്നത് അതിമനോഹര ബാറ്റിംഗ് പ്രകടനങളാണ്. ബാറ്റിങ് കണ്ടിരിക്കുന്നവർ ചങ്കിടിപ്പ് കൂട്ടുന്നതാണ് അവന്റെ ഓരോ പ്രകടനവും.”
” എങ്കിലും എല്ലാ ബോളിലും അടിച്ചുകളിക്കുക എന്നുള്ള ശൈലി അല്ല അവന്റേത്.ചില സമയങ്ങളിൽ കളിക്കാൻ പാടില്ല എന്നൊക്ക നമുക്ക് തോന്നുന്നതായ ഷോട്ടുകൾ അദ്ദേഹം കളിക്കാറുണ്ട്. നാം എല്ലാം അതിനോട് വളരെ ഏറെ യോജിച്ചു കഴിഞ്ഞു.ഓരോ ബോളിലും കറക്ട് ആയി കാത്തിരുന്ന് കളിക്കുന്ന ആളാണ് റിഷാബ് പന്ത് ” രാഹുൽ ദ്രാവിഡ് പറഞ്ഞു.