റിഷഭ് പന്ത് ഓപ്പണിംഗില്‍ എത്തട്ടെ. നിര്‍ദ്ദേശവുമായി മുൻ താരങ്ങൾ

Rishab Pant vs New Zealand

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പുനംക്രമീകരിച്ച ടെസ്റ്റിന് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള വൈറ്റ്-ബോൾ പരമ്പരയിലേക്ക് കടക്കുകയാണ്. വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയുടെ ആദ്യ മത്സരം സതാംപ്ടണില്‍ നടക്കം

വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുക്കായി ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിൽ, ടീം ഇന്ത്യ ഡെർബിഷെയറിനെതിരെയും നോർത്താംപ്ടൺഷെയറിനെതിരെയും രണ്ട് സന്നാഹ ഗെയിമുകളിൽ മത്സരിക്കുകയും രണ്ടിലും വിജയിക്കുകയും ചെയ്തു. കൊവിഡ് ബാധിച്ച് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ നിന്ന് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ ക്യാമ്പിൽ ചേർന്നത് ആശ്വാസ വാര്‍ത്തയാണ്. അതേസമയം, റിഷഭ് പന്ത്, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ എന്നിവർക്ക് ആദ്യ മത്സരത്തില്‍ നിന്നും വിശ്രമം നൽകും.

Rishab and ishan and shreyas

മത്സരത്തിനു മുമ്പ് ഇന്ത്യൻ ടീമിന് ടീം സെലക്ഷനില്‍ ആശയക്കുഴപ്പം നേരിടാൻ സാധ്യതയുണ്ട്. രോഹിത് ടീമിൽ തിരിച്ചെത്തുന്നതിനാൽ ആരാകും സഹ ഓപ്പണര്‍ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ചു സാംസണ്‍ എന്നിവരാണ് ഓപ്പണര്‍ സ്ഥാനത്തേക്കായി മത്സരിക്കുന്നവര്‍.

അതിനിടെ, മുൻ ക്രിക്കറ്റ് താരം വസീം ജാഫർ ഇന്ത്യൻ ടോപ്പ് ഓർഡറിന് പുതിയ ഓപ്ഷനുമായി എത്തിയിരിക്കുകയാണ്. പന്തിനെ ടി20യിലെ ഓപ്പണറായി ടീം മാനേജ്‌മെന്റ് ചിന്തിക്കണമെന്ന് അദ്ദേഹം തന്റെ ഏറ്റവും പുതിയ ട്വീറ്റിൽ പറഞ്ഞു. യുവതാരത്തിന് നന്നായി കളിക്കാൻ കഴിയുന്ന സ്ഥലമാണിതെന്നാണ് ജാഫർ വിശ്വസിക്കുന്നത്.

See also  അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

മുന്‍ താരം സുനില്‍ ഗവാസ്കറും ഇതിനോട് യോജിച്ചു. “ഒരു മോശം ഓപ്ഷനല്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്‌ക്കായി ആദം ഗിൽക്രിസ്റ്റ് ചെയ്തത് നോക്കൂ. ടെസ്റ്റ് ക്രിക്കറ്റിൽ ആറിലോ ഏഴിലോ ബാറ്റ് ചെയ്യാറുണ്ടായിരുന്നെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ ഓപ്പൺ ചെയ്യുമ്പോൾ അദ്ദേഹം വിനാശകാരിയായിരുന്നു. ഒരുപക്ഷേ ഋഷഭ് പന്തിനെപ്പോലെയുള്ള ഒരാൾക്ക് തുല്യ വിനാശകാരിയായിരിക്കാം, അദ്ദേഹത്തിന് കൂടുതൽ ഓവറുകൾ കളിക്കാൻ ലഭിക്കും, ”ഗവാസ്‌കർ സ്‌പോർട്‌സ് ടുഡേയിൽ പറഞ്ഞു.

2016ലെ അണ്ടർ 19 ലോകകപ്പിൽ ഇഷാൻ കിഷന്റെ നേതൃത്വത്തിൽ ഋഷഭ് ഓപ്പണറായി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 4 തവണെയാണ് റിഷഭ് പന്ത് ഓപ്പണറായി എത്തിയത്. 4 ഇന്നിംഗ്സില്‍ നിന്നായി 136 സ്ട്രൈക്കില്‍ 104 റണ്‍സാണ് നേടിയിരിക്കുന്നത്.

Scroll to Top