ക്രിക്കറ്റ് ആരാധകർക്കിടയിൽ വീണ്ടും സജീവ ചർച്ചയായി മാറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം. മൂന്ന് ഏകദിന, ടി :20 മത്സരങ്ങളുള്ള പര്യടനം അത്യന്തം ആവേശത്തോടെയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ശ്രീലങ്കക് എതിരായ രണ്ടാം ടി :20യിൽ നാല് വിക്കറ്റ് തോൽവിയാണ് ഇന്ത്യൻ ടീം വഴങ്ങിയത്. മത്സരത്തിൽ ബാറ്റിങ് നിരക്ക് മികച്ച പ്രകടനം പുറത്തെടുക്കുവാനായി കഴിയാതെ വന്നതാണ് തിരിച്ചടിയായി മാറിയത്. ലങ്കൻ ബൗളർമാരുടെ മികച്ച ബൗളിംഗ് പ്രകടനവും ഏറെ ചർച്ചയായി മാറിയപ്പോൾ ശ്രീലങ്കൻ നിരയിൽ ഏറെ കയ്യടികൾ വാങ്ങിയ സ്പിന്നറാണ് ഹസരംഗ. താരം മത്സരത്തിൽ നാല് ഓവറിൽ നിന്നും 39 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
എന്നാൽ ബൗളിങ്ങിനൊപ്പം ഹസരംഗ തന്റെ ബാറ്റിംഗ് മികവും പരമ്പരയിൽ പുറത്തെടുത്തിരുന്നു. ഇന്നലത്തെ രണ്ടാം ടി :20 മത്സരത്തിൽ താരം 11 പന്തിൽ നിന്നും 2 ഫോർ ഉൾപ്പെടയാണ് 15 റൺസ് അടിച്ചെടുത്തത്. നിർണായക നിമിഷം താരം അതിവേഗം 15 റൺസ് അടിച്ചത് ലങ്കൻ ടീമിന് സഹായകമായി. താരത്തെ രാഹുൽ ചഹാറാണ് പുറത്താക്കിയത്. മത്സരത്തിന്റെ പതിനഞ്ചാം ഓവറിലാണ് വിക്കറ്റ് ഹസരംഗക്ക് നഷ്ടമായത്. പക്ഷേ വിക്കറ്റിന് ശേഷം ഹസരംഗയുടെ ഒരു പ്രവർത്തിയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. താരത്തിന്റെ മികച്ച ആ മനസ്സിനാണ് ക്രിക്കറ്റ് പ്രേമികൾ എല്ലാം കയ്യടികൾ നൽകുന്നത്.
ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ ചഹാറിനെ ബാറ്റ്‌സ്മാൻ ഹസരംഗ ഫോർ അടിച്ചിരുന്നെങ്കിലും അടുത്ത പന്തിൽ ഹസരംഗയെ വീഴ്ത്തി രാഹുൽ ചഹാർ തന്റെ പ്രതികാരം പൂർത്തിയാക്കി.ആറാം പന്തിൽ വിക്കറ്റ് വീഴ്ത്തിയ ചഹാർ തന്റെ ആവേശത്തിൽ വിക്കറ്റ് സെലിബ്രേഷൻ നടത്തിയെങ്കിലും ഹസരംഗ പക്ഷേ രാഹുൽ ചഹാറിനെ ബാറ്റിൽ തന്റെ കൈകൾ തട്ടി അഭിനന്ദിക്കുവാനാണ് സമയം കണ്ടെത്തിയത്. മനോഹരമായി ടോസ് ചെയ്ത എറിഞ്ഞ ആ പന്തിൽ ഹസരംഗ പുറത്തായിയെങ്കിലും ഇന്ത്യൻ ബൗളറുടെ മികവിനെ ബഹുമാനിക്കാനും അഭിനന്ദിക്കുവാനും താരം തയ്യാറായി.