സഞ്ജു ഇനിയും അവസരം അർഹിക്കുന്നുണ്ടോ :ഈ സ്കോറുകൾ ഉത്തരം നൽകും

ക്രിക്കറ്റ്‌ ആരാധകർ വളരെ അധികം ആകാംക്ഷയോടെ കാത്തിരുന്നതാണ് ഇന്ത്യ :ശ്രീലങ്ക പര്യടനത്തിലെ ഏകദിന, ടി :20 പരമ്പരകൾക്കായി. അനേകം യുവ താരങ്ങളെ ഉൾപെടുത്തിയുള്ള ഇന്ത്യൻ ടീമിന് അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്ന ആരാധകരുടെയും ക്രിക്കറ്റ്‌ പ്രേമിക്കളുടെയും വിശ്വാസത്തിന് ഒരു തരത്തിലുംകോട്ടം സംഭവിക്കുന്ന പ്രകടനം ഇന്ത്യൻ താരങ്ങളുടെ ഭാഗത്ത്‌ നിന്നും പക്ഷേ വന്നിട്ടില്ല. എന്നാൽ പരമ്പരക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ വളരെ ഏറെ ചർച്ചയായി മാറിയത് മലയാളി താരം സഞ്ജു സാംസനാണ്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി സ്‌ക്വാഡിൽ അവസരം ലഭിച്ച സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് ഒരു സ്ഥിരസാന്നിധ്യമായി എത്തുവാൻ ഇത് ഒരു സുവർണ്ണ അവസരമാണെന്ന് പല ആരാധകരും വിലയിരുത്തി. ഈ വർഷം ആരഭിക്കുന്ന ടി :20 ലോകകപ്പ് ടീമിലേക്ക് പോലും സഞ്ജുവിന് അവസരം ലഭിക്കാം എന്നുള്ള പ്രതീക്ഷകൾ ആരാധകരെല്ലാം പങ്കുവെച്ചതും ശിഖർ ധവാൻ നയിക്കുന്ന സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപെട്ടതിന് ശേഷമാണ്.

എന്നാൽ പരിക്ക് കാരണം ആദ്യ രണ്ട് ഏകദിന മത്സരത്തിലും സഞ്ജുവിന് പക്ഷെ പ്ലേയിംഗ്‌ ഇലവനിൽ എത്തുവാൻ കഴിഞ്ഞില്ല. താരതിന് മൂന്നാം ഏകദിന മത്സരത്തിൽ അവസരം ലഭിച്ചതോടെ ആരാധകരും ഒപ്പം മലയാളി ക്രിക്കറ്റ്‌ പ്രേമികളും എല്ലാം ഇരട്ടി സന്തോഷമായി മാറിയെങ്കിലും നിരാശയാണ് സഞ്ജു വീണ്ടും സമ്മാനിച്ചത്. തന്റെ അരങ്ങേറ്റ ഏകദിനത്തിൽ സഞ്ജു 46 റൺസ് നേടി എങ്കിലും നാല് റൺസ് അകലെ ഒരു മികച്ച അർദ്ധ സെഞ്ച്വറിയാണ് സഞ്ജു മോശം ഷോട്ട് സെലക്ഷനിൽ നഷ്ടമാക്കി മാറ്റിയത് എന്നും ആരാധകർ വിമർശനം ഉന്നയിക്കുന്നുണ്ട്.

പക്ഷേ പലപ്പോഴും സഞ്ജു ഇങ്ങനെയാണ് മികച്ച തുടക്കങ്ങൾ പലതും ബാറ്റിങ്ങിൽ അവസരമാക്കി നേട്ടങ്ങൾ കൊയ്യുവാൻ സഞ്ജു മറന്നിരിക്കുന്നു. അല്ലേൽ ബാറ്റിങ് ക്ലാസും ഷോട്ട് സെലക്ഷനിലെ ആരും കൊതിക്കുന്ന മനോഹാരിതയും സഞ്ജു നിലനിർത്തുന്നില്ല.ശ്രീലങ്കക്ക് എതിരായ ആദ്യ ടി :20യിൽ 20 പന്തിൽ നിന്നും 27 റൺസ് നേടിയ സഞ്ജു രണ്ടാം ടി :20യിൽ 13 പന്തിൽ നിന്നും 7 റൺസ് നേടിയാണ് പുറത്തായത്.ഇന്ത്യൻ ടി :20 ടീമിലെ പല തവണ അവസരം ലഭിച്ചിട്ടുള്ള സഞ്ജുവിന് പക്ഷേ ആ വൻ അവസരങ്ങളെ പ്രതിഭക്ക് യോജിക്കുംവിധം ഉപയോഗിക്കാൻ ഒട്ടും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇഷാൻ കിഷനും, സൂര്യകുമാർ യാദവും, പൃഥ്വി ഷായും എല്ലാം ലഭിക്കുന്ന അവസരങ്ങൾ വേണ്ടവിധം ഉപയോഗിക്കുന്നത് സഞ്ജു ഇനിയും മാതൃകയാക്കണം എന്നാണ് മിക്ക ക്രിക്കറ്റ്‌ ആരാധകരുടെയും ഉറച്ച വിശ്വാസം.

സഞ്ജുവിന്റെ ബാറ്റിങ് ടി :20 പ്രകടനങ്ങൾ ഒരുകാര്യം വ്യക്തം സ്ഥിരതയില്ലായ്മ സഞ്ജുവിനെ ഇനിയും വളരെ ഏറെ പിന്നോട്ടടിക്കും.അവസാന 9 ബാറ്റിങ് പ്രകടനങ്ങളിൽ സഞ്ജു സാംസൺ പക്ഷേ നേടിയത് 103 പന്തുകളിൽ നിന്നും 117 റൺസ് മാത്രമാണ്. ഒരു 30+ സ്കോർ പോലും അവസാന ഒൻപത് ടി :20 മത്സരങ്ങളിൽ നേടുവാൻ സഞ്ചുവിനും കഴിഞ്ഞിട്ടില്ല. ഇനിയും അവസരങ്ങൾ ഉപയോഗിച്ചില്ല എങ്കിൽ ഐപില്ലിലെ മാത്രം മലയാളി സാനിധ്യമായി സഞ്ജു ഒതുങ്ങിയേക്കാം