5 വർഷം കഴിഞ്ഞാൽ അവൻ കപിൽ ദേവിനൊപ്പമെത്തും : പ്രശംസയുമായി വസീം ജാഫർ

0
1

ലിമിറ്റെഡ് ഓവർ ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി മാറ്റുകയാണ് ഇന്ത്യൻ സ്റ്റാർ ആൾറൗണ്ടർ ഹാർദിക്ക് പാണ്ട്യ. ഐപിഎല്ലിൽ ഗുജറാത്ത് ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ഹാർദിക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടി. തന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ എത്തിയ ഹാർദിക്ക് ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങുന്നതാണ് കാണാൻ കഴിയുന്നത്. ഇംഗ്ലണ്ടിനെതിരായ ടി :20 പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്നും 5 വിക്കറ്റ് നേടിയ പാണ്ഡ്യ ഏകദിന പരമ്പരയിൽ 6 വിക്കറ്റും 100 റൺസും നേടി തന്റെ ആൾറൗണ്ട് മികവ് എന്തെന്ന് തെളിയിച്ചു.

അതേസമയം ഇപ്പോൾ ഹാർദിക്ക് പാണ്ട്യയെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ വസീം ജാഫർ. ഭാവിയിൽ ഇതിഹാസ ആൾറൗണ്ടർ കപിൽ ദേവിനെ പോലെ ഒരാളായി ഉയരുവാൻ ഹാർദിക്ക് പാണ്ട്യക്ക്‌ കഴിയുമെന്നാണ് വസീം ജാഫർ പറയുന്നത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം കപിൽ ദേവിനൊപ്പമെത്താനുള്ള എല്ലാ കഴിവും ഹാർദിക്കിന് ഉണ്ടെന്നാണ് വസീം ജാഫറുടെ അഭിപ്രായം.

342834

” കപിൽ ദേവ് എക്കാലത്തെയും ഇതിഹാസ താരമാണ്. അദ്ദേഹത്തിനൊപ്പം എത്തുക അത്രത്തോളം എളുപ്പമുള്ള കാര്യമല്ലാ. പക്ഷെ എനിക്ക്‌ ഉറപ്പുണ്ട് ഹാർദിക്ക് പാണ്ട്യക്ക്‌ കപിൽ ദേവിന്‍റെ ലെവലില്‍ എത്താനുള്ള കഴിവുണ്ട്. അദ്ദേഹം നിലവിൽ ബാറ്റിങ്ങിൽ മികച്ച ഫോമിലാണ്. ആ മികവ് ബൌളിംഗ് കൂടി മുന്നോട്ട് കൊണ്ടുപോകുവാൻ കഴിഞ്ഞാൽ എനിക്ക് വിശ്വാസം ഉണ്ട് കപിൽ ദേവിന്‍റെ നേട്ടങ്ങളുടെ അരികിലേക്ക് എത്താൻ ഹാർദിക്ക് പാണ്ട്യക്ക്‌ കഴിയും. അവന് ഈ മികവ് 5-6 വർഷം തുടരുവാൻ കഴിയണം ” വസീം ജാഫർ അഭിപ്രായം വിശദമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here