മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദ്ദിക്ക് പാണ്ട്യയില്ലാ. വൈകാരികമായ കുറിപ്പ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിഞഞ്ചാം സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നാലു താരങ്ങളെയാണ് നിലനിര്‍ത്തിയത്. രോഹിത് ശര്‍മ്മ, ജസ്പ്രീത് ബൂംറ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. അതേ സമയം ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദിക്ക് പാണ്ട്യ എന്നിവരെ ഫ്രാഞ്ചൈസിക്ക് കൈവിടേണ്ടി വന്നു.

തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്നെസ് പ്രശ്നങ്ങളുമാണ് ഹാര്‍ദ്ദിക്ക് പാണ്ട്യയെ ടീമില്‍ നിന്നും അകറ്റിയത്. ലേലത്തില്‍ സ്വന്തമാക്കാന്‍ മുംബൈക്ക് കഴിയുമെങ്കിലും ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ യാത്രയയപ്പ് ആരാധകരില്‍ സംശയം ജനിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ യാത്ര പറഞ്ഞ ഹാര്‍ദ്ദിക്ക്, പുതിയ ടീമിലേക്ക് എന്ന സൂചന നല്‍കുകയാണ്.

” എന്‍റെ ജിവിതത്തില്‍ ഇനിയുള്ള കാലങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ഓര്‍മ്മകള്‍ കൊണ്ടുപോകും. എല്ലാ ആരാധകരോടും കടപ്പെട്ടിരിക്കുന്നു. വലിയ സ്വപ്നമുള്ള യുവതാരമായാണ് ഞാന്‍ ഇവിടേക്കെത്തിയത്. ഞങ്ങളൊന്നിച്ച് ജയിച്ചതും തോറ്റതും പോരാടിയതും. ” മുംബൈ ഇന്ത്യന്‍സ് എന്നും തന്‍റെ ഹൃദയത്തിലുണ്ടാകുമെന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കുറിച്ചു.

മുംബൈ ഇന്ത്യന്‍സിനായി 92 മത്സരങ്ങള്‍ കളിച്ച പാണ്ട്യ 1476 റണ്‍സും 42 വിക്കറ്റും നേടി. പുതിയ സീസണില്‍ ഗുജറാത്ത് ഫ്രാഞ്ചൈസിക്കൊപ്പം എത്താനാണ് സാധ്യത.

Previous articleകാലിടറി പൂജാരയും കോഹ്ലിയും :രക്ഷകനായി മായങ്ക് അഗർവാൾ
Next articleരാവിലെ എന്താണ് സംഭവിച്ചത് ? ഇന്ത്യയുടെ കൂട്ട പരിക്കിനെ ചോദ്യം ചെയ്തു മുന്‍ താരം