കാലിടറി പൂജാരയും കോഹ്ലിയും :രക്ഷകനായി മായങ്ക് അഗർവാൾ

ആരാധകർ ഏറെ കാത്തിരുന്ന മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഒന്നാം ദിനം ടോസ് ഭാഗ്യം ഇന്ത്യക്ക് ഒപ്പം നിന്നപ്പോൾ ഓപ്പണിങ് ബാറ്റ്‌സ്മന്മാർ സമ്മാനിച്ചത് മികച്ച തുടക്കം. എന്നാൽ ആദ്യത്തെ ടെസ്റ്റ്‌ പോലെ ശക്തമായ തിരിച്ചുവരവ് നടത്തിയ കിവീസ് ടീം രണ്ട് വമ്പൻ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിച്ചെങ്കിലും പിന്നീട് മികച്ച കൂട്ടുകെട്ടുകളിൽ കൂടി ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ സ്കോർ 221ലേക്ക് എത്തി. ആദ്യ ദിനം സെഞ്ച്വറി അടിച്ച ഓപ്പണർ മായങ്ക് അഗർവാളാണ്‌ ഇന്ത്യൻ സ്കോർ മുൻപോട്ട് കൊണ്ടുപോയത് എങ്കിൽ താരത്തിന് വളരെ മികച്ച സപ്പോർട്ടുമായി ശ്രേയസ് അയ്യർ (18), വൃദ്ധിമാൻ സാഹ (25*) എന്നിവർ എത്തി.

ടോസ് നേടിയ ഇന്ത്യക്കായി ഗിൽ :മായങ്ക് അഗർവാൾ സഖ്യം 80 റൺസ്‌ നേടി എങ്കിലും പിന്നീട് കിവീസ് സ്പിന്നർ അജാസ് പട്ടേൽ പൂജാര, വിരാട് കോഹ്ലി എന്നിവരെ വീഴ്ത്തി ഇന്ത്യൻ ക്യാമ്പിൽ ഞെട്ടൽ സൃഷ്ടിച്ചു. പൂജാര മോശം ഫോം തുടർന്നപ്പോൾ വിരാട് കോഹ്ലി വിവാദമായ ഒരു തീരുമാനത്തിൽ കൂടി ഡക്കിൽ പുറത്തായി. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇത് പന്ത്രണ്ടാം തവണയാണ് നാലാം നമ്പറിൽ കളിക്കുമ്പോൾ കോഹ്ലി ഡക്കിൽ തന്റെ വിക്കറ്റ് നഷ്ടമാക്കുന്നത്. വിക്കറ്റുകൾ ഒന്നും നഷ്ടമാകാതെ 80 റൺസെന്ന നിലയിൽ നിന്നും ഇന്ത്യൻ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 80ലേക്ക് വീണു.

എന്നാൽ ഒരറ്റത്ത് വിക്കറ്റുകൾ എല്ലാം നഷ്ടമാകുമ്പോൾ പോലും ബാറ്റിങ് തുടർന്ന അഗർവാൾ സ്പിന്നർമാരെ അടിച്ച് കളിച്ചു. രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തന്റെ ടെസ്റ്റ്‌ സെഞ്ച്വറിയിലേക്ക് എത്തിയ താരം എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടി കൂടി നൽകി. കാൻപൂർ ടെസ്റ്റിന് ശേഷം മായങ്ക് അഗർവാളിനെ പ്ലേയിംഗ്‌ ഇലവനിൽ നിന്നും പുറത്താക്കുമെന്ന ആവശ്യം ഉയർന്നിരുന്നു. അതേസമയം രഹാനെക്ക്‌ പരിക്കേറ്റതോടെ താരത്തിന് വീണ്ടും അവസരം തെളിയുകയായിരുന്നു.246 ബോളുകൾ നേരിട്ട താരം 14 ഫോറും 4 സിക്സ് അടക്കമാണ് ഒന്നാം ദിനം 120 റൺസ്‌ അടിച്ചെടുത്തത്. കിവീസിനായി സ്പിന്നർ അജാസ് പട്ടേലാണ് നാല് വിക്കറ്റുകളും വീഴ്ത്തിയത്.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ :Mayank Agarwal, Shubman Gill, Cheteshwar Pujara, Virat Kohli(c), Ravichandran Ashwin, Axar Patel, Jayant Yadav, Umesh Yadav, Mohammed Siraj, Shreyas Iyer, Wriddhiman Saha(w),