രാവിലെ എന്താണ് സംഭവിച്ചത് ? ഇന്ത്യയുടെ കൂട്ട പരിക്കിനെ ചോദ്യം ചെയ്തു മുന്‍ താരം

20211203 195245

ന്യൂസിലന്‍റിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 3 മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. അജിങ്ക്യ രഹാനെ, ഈഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം ക്യാപ്റ്റന്‍ വീരാട് കോഹ്ലി തിരിച്ചെത്തുകയും, മുഹമ്മദ് സിറാജ്, ജയന്ത് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റത് കാരണമാണ് മൂന്നു താരങ്ങളും കളിക്കാത്തത് എന്ന് ബിസിസിഐ അറിയിച്ചിരുന്നു.

ആദ്യ മത്സരത്തിനിടെ ഈഷാന്ത് ശര്‍മ്മക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ രഹാനയുടേയും, ജഡേജയുടേയും കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ഇന്ത്യന്‍ ടീമിലെ കൂട്ട മാറ്റത്തിനെതിരെ ചോദ്യം ചെയ്യുകയാണ് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. വീരാട് കോഹ്ലി ഇന്നലെ പ്രസ് കോണ്‍ഫ്രന്‍സില്‍ പരിക്കിനെ പറ്റി ഒന്നും പറഞ്ഞില്ലാ എന്നും, എന്താണ് രാവിലെ സംഭവിച്ചത് എന്നാണ് ലക്ഷ്മണിന്‍റെ ചോദ്യം.

” ഇന്ന് രാവിലെ എന്തെങ്കിലും സംഭവിച്ചോ? എന്നാൽ ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ വിരാട് കോഹ്‌ലി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. പ്രത്യക്ഷത്തിൽ അതൊരു വലിയ തിരിച്ചടിയാണ്. ഇംഗ്ലണ്ട് പരമ്പരയിൽ ജഡേജയ്ക്ക് പരിക്കേറ്റുവെങ്കിലും, ആക്സർ പട്ടേൽ ടീമിലെത്തി, അദ്ദേഹം പരമ്പരയുടെ താരമാവുകയും ചെയ്തു ”

See also  "ശിവം ദുബെ ലോകകപ്പിൽ കളിക്കണം, അല്ലെങ്കിൽ ഇന്ത്യ നടത്തുന്ന വലിയ അബദ്ധമാവും "- അമ്പട്ടി റായുഡുവിന്റെ നിർദ്ദേശം.

അതുപോലെ വീരാട് കോഹ്ലിക്ക് പകരം എത്തിയ ശ്രേയസ്സ് അയ്യര്‍, തകര്‍പ്പന്‍ പ്രകടനത്തോടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പരിക്കേറ്റ് ടീമില്‍ നിന്നും പുറത്താകുന്നവര്‍ക്ക് പകരം കളിപ്പിക്കാന്‍ ഇന്ത്യക്ക് മികച്ച താരങ്ങളുണ്ടെന്നും മുന്‍ താരം പറഞ്ഞു. കോഹ്ലി തിരിച്ചെത്തുമ്പോള്‍ ആര് പുറത്തേക്ക് പോകും എന്ന തലവേദന ഇന്ത്യക്ക് മുന്‍പിലുണ്ടായി. എന്നാല്‍ രഹാനെയുടെ പരിക്ക് ആ തലവേദന ഒഴിവായി എന്നും ലക്ഷ്മണ്‍ കൂട്ടിചേര്‍ത്തു.

Scroll to Top