കഴിഞ്ഞവർഷം ഇൻറർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് ശ്രീശാന്തിന് വിരമിക്കലിന് ആശംസ അറിയിച്ചു. ഇന്നലെയായിരുന്നു ട്വിറ്ററിലൂടെ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് ശ്രീശാന്ത് പ്രഖ്യാപിച്ചത്. 2017,2011-ലെ ക്രിക്കറ്റ് വേൾഡ് കപ്പ് ഇന്ത്യ നേടുമ്പോൾ ഹർഭജൻ സിംഗും ശ്രീശാന്തും ടീമിൻറെ ഭാഗമായിരുന്നു. ഇരു വേൾഡ് കപ്പും മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലായിരുന്നു ഇരുതാരങ്ങളും കളിച്ചത്.
ട്വിറ്ററിലൂടെയായിരുന്നു ഹർഭജൻ സിംഗ് ശ്രീശാന്തിന് ആശംസ അറിയിച്ചത്. പിന്നാലെ സീറ്റ് നന്ദിപറഞ്ഞുകൊണ്ട് ശ്രീശാന്തും ട്വീറ്റ് ചെയ്തു. 2008 ൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ ഭാഗമായ ഹർഭജൻ സിങ് പഞ്ചാബിൻ്റെ താരമായിരുന്ന ശ്രീശാന്തിൻ്റെ മുഖത്തടിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് ഹർഭജൻ സിംഗിന് 11 കളിയുടെ വിലക്കും ലഭിച്ചിരുന്നു.
ഇന്ത്യക്കുവേണ്ടി 27 ടെസ്റ്റ് മാച്ച് കളും 53 ഏകദിനങ്ങളും 10 ടീ-20കളും ശ്രീശാന്ത് കളിച്ചിട്ടുണ്ട്. വിരമിക്കലിന് അനുയോജ്യമായ സമയം ഇതാണെന്നാണ് ശ്രീശാന്ത് പറഞ്ഞത്.
”അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി..എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഞാൻ തിരഞ്ഞെടുത്തു. ഈ തീരുമാനം എന്റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നൽകില്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിത്. ” ശ്രീശാന്ത് സമൂഹമാധ്യങ്ങള്‍ കുറിച്ചു.