ഐപിഎല്ലിൽ കോച്ചായി എത്തിയേക്കും :സൂചന നൽകി ശ്രീശാന്ത്

post image ab84f63

കഴിഞ്ഞ ദിവസമാണ് മുൻ ഇന്ത്യൻ താരമായ ശ്രീശാന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. കേരള ടീമിനായി ഇക്കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലും കളിച്ച ശ്രീശാന്ത് ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളില്‍ നിന്നും പൂർണ്ണമായി വിരമിക്കുകയാണെന്നും ഇന്നലെ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി വിശദമാക്കി.കരിയറില്‍ ആരോടും പരിഭവമോ പരാതിയോ ഇല്ലെന്ന് ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞ ശ്രീ തന്റെ ഭാവി പ്ലാനുകൾ എന്തെന്നും വിവരിച്ചു. വിരമിക്കലിന് പിന്നാലെ ട്വീറ്ററില്‍ എത്തി തന്റെ ക്രിക്കറ്റ്‌ ആരാധകാരോടും സംവദിച്ച ശ്രീശാന്ത് തന്റെ ക്രിക്കറ്റ്‌ ഭാവിയിൽ പരിശീലക കുപ്പായമുണ്ടെന്നും തുറന്ന് പറഞ്ഞു.

“ഞാൻ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കുമ്പോൾ ഈ തീരുമാനം പെട്ടന്ന് എടുത്തത് അല്ല. എന്റെ ഈ തീരുമാനം ആരുടെയെങ്കിലും പ്രേരണയിലുമല്ല. ആരോടും പരാതിയുമില്ല.മലയാളി ക്രിക്കറ്റ്‌ താരമായത് കൊണ്ട് അവസരങ്ങൾ കുറഞ്ഞതായോ അവഗണനകൾ നേരിട്ടതായോ എനിക്ക് തോന്നുന്നില്ല. ആർക്കും കഴിവും മികച്ച പ്രകടനങ്ങൾ ആവർത്തിക്കാനുള്ള മികവുമെണ്ടേൽ ഉറപ്പായും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് എത്താനായി സാധിക്കും.”ശ്രീശാന്ത് അഭിപ്രായം വ്യക്തമാക്കി.

See also  സമ്പൂർണ ഗുജറാത്ത് വധം. 9 ഓവറുകളിൽ വിജയം നേടി ഡൽഹി. ഹീറോകളായി മുകേഷും ഇഷാന്തും.
images 2022 03 10T081657.976

“വിരാട് കോഹ്ലിക്ക് കീഴിൽ കളിക്കാനായി എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ധോണി ഏതൊരു താരത്തിൽ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാനായി കഴിയുന്ന ഒരു ക്യാപ്റ്റനാണ് . എന്റെ ഈ വിരമിക്കൽ തീരുമാനം ഒരിക്കലും തന്നെ എളുപ്പമായിരുന്നില്ല. വിഷമമുണ്ട് എങ്കിലും കാര്യങ്ങൾ അങ്ങനെയാണ്. “ശ്രീ തുറന്ന് പറഞ്ഞു. അതേസമയം ഐപിഎല്ലിൽ അടക്കം ഒരു ടീമിന്റെ കോച്ചായി താൻ എത്തിയേക്കുമെന്ന് പറഞ്ഞ ശ്രീശാന്ത് തന്റെ ആത്മകഥ ഓണത്തിന് മുൻപ് തന്നെ പുറത്തിറങ്ങുമെന്നും ശ്രീ വെളിപ്പെടുത്തി.

Scroll to Top