പറന്ന് പിടിച്ച് ശുഭ്മാന്‍ ഗിൽ : ബ്രേക്ക് ത്രൂ നല്‍കിയ അടിപൊളി ക്യാച്ച്

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ കാത്തിരുന്നത് ഇന്ത്യ :ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ആരാകും ജയിക്കുക എന്നറിയാനായിട്ടാണ്. ഇരു ടീമുകളും പോരാട്ടം കടുപ്പിക്കുമ്പോൾ ആര് ജയിക്കും എന്നത് ശ്രദ്ധേയമാണ്. അഞ്ചാം ദിനം അതിവേഗം കിവീസ് ബാറ്റ്‌സ്മാൻമാർ വിക്കറ്റുകൾ വീഴ്ത്താം എന്നുള്ള ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾ എല്ലാം ആദ്യത്തെ സെക്ഷനിൽ തന്നെ തകർക്കാൻ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ടോം ലാതം :സോമേർവില്ലേ സഖ്യത്തിന് സാധിച്ചു. ഇരുവരും രണ്ടാം വിക്കറ്റിൽ 76 റൺസ്‌ പാർട്ണർഷിപ്പ് നേടിയതോടെ ഇന്ത്യൻ ടീം ആശങ്കയിലായി എങ്കിലും മികച്ച ഒരു ബൗൺസറിൽ കൂടി നൈറ്റ്‌ വാച്ച്മാൻ സോമർവില്ലിന്‍റെ വിക്കറ്റ് വീഴ്ത്താൻ പേസർ ഉമേഷ്‌ യാദവിന് സാധിച്ചു.

ലഞ്ചിന് ശേഷമുള്ള ആദ്യത്തെ ഓവറിൽ തന്നെ മനോഹരമായ ബൗൺസറിൽ കൂടി നിർണായക വിക്കറ്റ് വീഴ്ത്തിയത് ഉമേഷ്‌ യാദവായിരുന്നു. ഉമേഷ്‌ യാദവ് നേടിയ ഈ വിക്കറ്റാണ് ടീം ഇന്ത്യയെ ജയത്തിന്റെ വഴിയിലേക്ക് കൂടി എത്തിച്ചത് എന്നത് വ്യക്തം. ഉമേഷ്‌ യാദവിന്റെ ഈ വിക്കറ്റിന് ഒപ്പം വളരെ ഏറെ കയ്യടികൾ നേടുന്നത് ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലിന്‍റെ ക്യാച്ചാണ്. യുവ താരം ബൗണ്ടറി ലൈനിൽ നിന്നും ഓടി എത്തിയ ശേഷം ഡൈവിലൂടെയാണ് ക്യാച്ച് നേടിയത്.

ഉമേഷ്‌ യാദവ് ബൗൺസറിൽ ഒരു പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന് പിഴച്ചപ്പോൾ ശുഭ്മാൻ ഗിൽ ബൗണ്ടറി ലൈനിൽ നിന്നും മുൻപോട്ട് എത്തിയാണ് ചാടി ഈ ക്യാച്ച് കൈകളിലാക്കിയത്.എല്ലാ ഇന്ത്യൻ താരങ്ങളിൽ നിന്നും പ്രശംസ നേടിയ ഈ ഒരു ക്യാച്ചിന് ഡ്രസ്സിംഗ് റൂമിൽ നിന്നും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് കൂടി കയ്യടികൾ നൽകുന്നത് കാണുവാനായി സാധിച്ചു.

Previous articleധോണി ഒരു സീസണിൽ കൂടി കളിക്കണം :ആവശ്യവുമായി ഹർഷ ഭോഗ്ലെ
Next articleരവീന്ദ്രയും വെളിച്ചവും ഇന്ത്യയെ ചതിച്ചു. ആദ്യ മത്സരം സമനില.