രവീന്ദ്രയും വെളിച്ചവും ഇന്ത്യയെ ചതിച്ചു. ആദ്യ മത്സരം സമനില.

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആവേശത്തോടെ കണ്ട കാൻപൂർ ക്രിക്കറ്റ്‌ ടെസ്റ്റിൽ അവസാന ഓവർ വരെ ത്രില്ലിംഗ് പോരാട്ടം. തുല്യ ശക്തികളായ ഇരു ടീമുകളും വാശിനിറഞ്ഞ പോരാട്ടം ഒരിക്കൽ കൂടി പുറത്തെടുത്തപ്പോൾ പിറന്നത് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ അതി മനോഹരമായ മത്സരം. അവസാന ഓവർ വരെ നീണ്ട വാശിയേറിയ ടെസ്റ്റ്‌ മത്സരത്തിൽ കിവീസ് ടീം വാലറ്റത്തിന്‍റെ ബാറ്റിങ് മികവിലാണ് സമനില പിടിച്ചെടുത്തത്.

അഞ്ചാം ദിനത്തിൽ 9 വിക്കറ്റുകൾ നേടാണമെന്നൊരു സ്ഥിതിയിലേക്ക് എത്തിയ ന്യൂസിലാൻഡ് ടീമിന് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ്‌ മാത്രമേ നേടാൻ സാധിച്ചുള്ളൂ എങ്കിലും അവസാനത്തെ വിക്കറ്റിൽ രജിൻ രവീന്ദ്ര :അജാസ് പട്ടേൽ എന്നിവരുടെ പോരാട്ടം ഇന്ത്യക്ക് ജയവും നിരസിച്ചു

തന്റെ ആദ്യത്തെ ടെസ്റ്റ്‌ മത്സരം കളിച്ച യുവ താരം രജിൻ രവീന്ദ്ര 91 ബോളുകൾ നേരിട്ട് 18 റൺസ്‌ നേടിയപ്പോൾ അജാസ് പട്ടേൽ 2 റൺസ്‌ നേരിടുവാൻ 18 ബോൾ നേരിട്ടപ്പോൾ പത്താം വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. ടീം ഇന്ത്യക്കായി അശ്വിൻ മൂന്നും ജഡേജ നാല് വിക്കറ്റും വീഴ്ത്തിയപ്പോൾ പത്താം വിക്കറ്റ് വീഴ്ത്തി ജയത്തിലേക്ക് എത്താൻ ഇന്ത്യക്ക് സാധിച്ചില്ല എന്നത് വളരെ ഏറെ ശ്രദ്ധേയമായി.ടോം ലാതം (52 റൺസ്‌ ), സോമർവില്ല (36 റൺസ്‌ )കെയ്ൻ വില്യംസൺ (24 റൺസ്‌ )എന്നിവർ അഞ്ചാം ദിനം പോരാടിയപ്പോൾ പത്താം വിക്കറ്റിൽ അജാസ് പട്ടേൽ :രജിൻ രവീദ്ര എന്നിവരുടെ 8.4 ഓവർ നീണ്ട പോരാട്ടം ഇന്ത്യക്ക് ജയം നൽകിയില്ല. വെളിച്ചക്കുറവ് കാരണം മത്സരം നേരത്തെ അവസാനിപ്പിക്കുകയും ചെയ്തു.

എന്നാൽ ഈ സമനില നിലവിലെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ചാമ്പ്യൻമാരായ കിവീസ് ടീമിന് ആശ്വാസം നൽകുമ്പോൾ നാട്ടിൽ ഏറെ നാളുകൾക്ക് ശേഷമാണ് ടീം ഇന്ത്യക്ക് ഒരു സമനില നേരിടേണ്ടി കൂടി വന്നത്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ പോയിന്റ് പട്ടികയിൽ നാല് പോയിന്റുകൾ മാത്രമാണ് ഇന്ത്യക്ക് നൽകിയത്. മുംബൈയിൽ രണ്ടാം ടെസ്റ്റ്‌ മത്സരം ജയിക്കേണ്ടത് ഇന്ത്യക്ക് കൂടി പ്രധാനമായി മാറി കഴിഞ്ഞു. രണ്ടാം ടെസ്റ്റ്‌ കളിക്കാൻ നായകൻ വിരാട് കോഹ്ലി എത്തുന്നത് ഇന്ത്യൻ ക്യാമ്പിൽ അനുകൂല ഘടകമാണ്