ധോണി ഒരു സീസണിൽ കൂടി കളിക്കണം :ആവശ്യവുമായി ഹർഷ ഭോഗ്ലെ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരുന്ന ഐപിൽ പതിനഞ്ചാം സീസൺ മത്സരങ്ങൾ ആരംഭിക്കാനായിട്ടാണ്. പുതിയ രണ്ട് ടീമുകൾ കൂടി എത്തുമ്പോൾ ഐപിൽ ആവേശം തീപാറുമെന്നാണ് എല്ലാവരും തന്നെ വിശ്വസിക്കുന്നത്. കൂടാതെ ഏതൊക്ക ടീമുകളിലേക്ക് താരങ്ങൾ എത്തുമെന്നുള്ള സജീവമായ ചർച്ചകൾ ആരാധകർക്കിടയിൽ കൂടി നടക്കുന്നുണ്ട്.

എന്നാൽ എല്ലാ എല്ലാ ചെന്നൈ സൂപ്പർ കിങ്സ് ഫാൻസിലും അത്യന്തം സന്തോഷം നിറച്ചാണ് നായകൻ ധോണിയെ വരാനിരിക്കുന്ന സീസണുകൾ മുന്നോടിയായി ടീം നിലനിർത്തുമെന്ന വാർത്തകൾ പുറത്തുവന്നത്.

അതേസമയം ധോണിയുടെ കാര്യത്തിൽ ഒരു അഭിപ്രായവുമായി എത്തുകയാണ് ഹർഷ ഭോഗ്ലെ ഇപ്പോൾ. ചെന്നൈ ആരാധകർ എക്കാലവും മഹേന്ദ്ര സിംഗ് ധോണി കളിക്കുന്നത് കാണുവാനായിട്ടാണ് ആഗ്രഹിക്കുന്നത് എന്നും പറഞ്ഞ അദ്ദേഹം ഒരു ഐപിൽ സീസണിനായിട്ടെങ്കിലും വീണ്ടും നായകനായി തുടരണമെന്നും പറഞ്ഞു.40 വയസ്സുകാരനായ ധോണി നിലവിൽ ഐപിൽ അല്ലാതെ ഒരു കളിയും തന്നെ കളിക്കുന്നില്ല എങ്കിലും ചെന്നൈക്കായി തുടർന്നും കളിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹവും. കൂടാതെ അദ്ദേഹത്തിന്റെ വിരമിക്കൽ മത്സരവും ചെന്നൈയിൽ നടന്നേക്കും.

“ധോണി ചെന്നൈ ടീമിനായി അടുത്ത സീസണിൽ കൂടി കളിക്കണമെന്ന് പറയാൻ കാരണങ്ങൾ ധാരാളമുണ്ട്. മെഗാ താരലേലം നടക്കാനിരിക്കേ പുതിയ ഒരു ടീമിനെയാകും ചെന്നൈക്ക്‌ ലഭിക്കുക. അതിനാൽ എക്സ്പീരിയൻസ് ധോണിയുടെ സാന്നിധ്യം വളരെ ഏറെ നിർണായകമാണ്.ലേലത്തിൽ പുതിയ താരങ്ങളെ സ്‌ക്വാഡിലേക്ക് എത്തിച്ചാൽ പോലും ധോണിയുടെ കൂടി സാന്നിധ്യം ഉണ്ടെങ്കില്‍ പുതിയ ഒരു ടീമിനെ വേഗം തന്നെ ചെന്നൈക്ക്‌ സൃഷ്ടിക്കാനായി കഴിയും “ഭോഗ്ലെ അഭിപ്രായപ്പെട്ടു.