ക്രിക്കറ്റിൽ വളരെ ഏറെ പ്രസിദ്ധി നേടിയ താരമാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ.കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോവിഡ് മരുന്ന് വിതരണ വിവാദത്തിൽ പ്രധാന കേന്ദ്രമായ ഗൗതം ഗംഭീറിന് ഒരു തിരിച്ചടി കൂടി നൽകി ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. താരം കോവിഡ് മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ കുറ്റകാരനെന്നാണ് റിപ്പോർട്ട് പറയുന്നത്. കോവിഡ് രോഗികൾക്ക് നൽകുന്ന വളരെ പ്രശസ്ത മരുന്നായ ഹാബിഫ്ലൂ മരുന്ന് വിതരണം ചെയ്ത സംഭവത്തിലാണ് ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റം ചെയ്തു എന്ന് ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ ദില്ലി ഹൈക്കോടതിയെ അറിയിച്ചതായി സൂചനകൾ പുറത്തുവരുന്നു.
കോവിഡ് രോഗികൾക്ക് നൽകുന്ന മരുന്ന് ചട്ടം ലംഘിച്ചാണ് വിതരണം നടത്തിയത് എന്നുള്ള കണ്ടെത്തൽ പിന്നാലെ ഗംഭീർ എതിരെ ദില്ലി സർക്കാരിന്റെ ഡ്രഗ് കണ്ട്രോൾ ഇപ്പോൾ ഹൈക്കോടതി അറിയിക്കുന്നത്.ഇത്തരത്തിൽ ഒരു സംഭവത്തിൽ മരുന്ന് ഡീലർമാർക്ക് എതിരെയും കടുത്ത നടപടികൾ വേണം എന്നാണ് ഡ്രഗ് കണ്ട്രോൾ ബ്യൂറോയുടെ അഭിപ്രായം.
തന്റെ ഡൽഹി മണ്ഡലത്തിൽ ഗംഭീർ കോവിഡ് പ്രതിരോധ മരുന്നും ഒപ്പം ഉപകരണങ്ങളും വൻതോതിൽ വിതരണം ചെയ്തത് വലിയ വാർത്തയായി മാറി. ഓക്സിജൻ സിലിണ്ടറുകൾ അടക്കം വിതരണം ചെയ്ത ഗംഭീറിന്റെ നടപടി സോഷ്യൽ മീഡിയയിൽ വൻ കയ്യടി നേടിയെങ്കിലും കോടതിയിൽ നിന്നും താരത്തിന് അതിരൂക്ഷ വിമർശനം കേൾക്കേണ്ടി വന്നിരുന്നു.മരുന്നിന് അപര്യാപ്തത നാട്ടിൽ വ്യാപകമായി അനുഭവപ്പെട്ടപ്പോൾ ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഈ മരുന്ന് വിതരണം അനുചിതമായിരുന്നു എന്നും കോടതി മുൻപ് വാദത്തിനിടയിൽ പരാമർശിച്ചത് താരത്തിന് തിരിച്ചടി നൽകിയിരുന്നു. ഗൗതം ഗംഭീറിനും ഫൗണ്ടേഷനും എതിരെ എന്താകും നടപടികളെന്നുള്ള ആകാംക്ഷ ക്രിക്കറ്റ് ആരാധകരിലും സജീവമാണ്.