എട്ട് വര്‍ഷം മുന്‍പുള്ള ട്വീറ്റ് കുത്തി പൊക്കി. അരങ്ങേറ്റ മത്സരത്തിന്‍റെ അന്ന് മാപ്പ് പറച്ചിലുമായി ഇംഗ്ലണ്ട് താരം

ന്യൂസിലന്‍റിന്‍റെതിരെയുള്ള ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് താരം ഓലീ റോബിന്‍സണ്‍ അരങ്ങേറ്റം നടത്തി. എന്നാല്‍ അരങ്ങേറ്റ മത്സരത്തിലെ ആദ്യം തന്നെ മറക്കാനാഗ്രഹിക്കുന്ന ഒരു ദിനമാണ് ഓലീ റോബിന്‍സണിന്‍റെ ജീവത്തിലുണ്ടായത്.

എട്ട് വര്‍ഷം മുന്‍പ്, 2012 മുതല്‍ 2014 വരെയുള്ള അരങ്ങേറ്റ താരത്തിന്‍റെ ട്വീറ്റ് സമൂഹമാധ്യമത്തില്‍ വൈറലായതോടെയാണ് താരത്തിനു മാപ്പ് പറയേണ്ടി വന്നത്. വംശീയമായി അധിഷേപിക്കുന്നതും ലൈംഗികചുവയള്ളുതമായ ട്വീറ്റുകളാണ് കുത്തിപൊക്കിയത്

ollie Roinson Twitter


താനൊരിക്കലും വംശവെറിയനോ ലൈംഗികച്ചുവയോടെ സംസാരിക്കുന്ന വ്യക്തിയോ അല്ലെന്ന് വ്യക്തമാക്കിയ റോബിന്‍സണ്‍ ആ കാലത്ത് ചിന്താശേഷിയില്ലാതെ ചെയ്ത കാര്യങ്ങളാണെങ്കിലും അതൊരു ഒഴിവുകഴിവല്ലെന്നും പരാമര്‍ശങ്ങളില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും റോബിന്‍സണ്‍ പറഞ്ഞു.

കൗമാരകാലത്ത് കൗണ്ടി ടീമില്‍ നിന്നും പുറത്താകപ്പെട്ട കാലത്ത് മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ നടത്തിയ ട്വീറ്റകളാണ് ഇത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ 75 റണ്‍സിനു 4 വിക്കറ്റ് വിഴ്ത്തി. ലതാം, റോസ് ടെയ്ലര്‍, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, ജാമിസണ്‍ എന്നിവരാണ് റോബിന്‍സണിന്‍റെ ഇരകള്‍