ഐപിഎൽ പതിനാറാം സീസൺ മികച്ച രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷം രണ്ടാം മത്സരത്തിൽ ശക്തമായ വിജയം നേടി വിജയ വഴിയിൽ എത്തിയിരിക്കുകയാണ് ചെന്നൈ.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മുൻ ഇന്ത്യൻ താരം ഗാംഗുലിയുടെ വാക്കുകളാണ്. ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ ധോണിയുമായിട്ടുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷബ് പന്തിന്റെ സാമ്യതകളെ കുറിച്ചാണ് ഗാംഗുലി സംസാരിച്ചിരിക്കുന്നത്. നിലവിൽ കാർ അപകടത്തിൽ തുടർന്ന് വിശ്രമത്തിൽ ആയ പന്ത് ഐപിഎല്ലിൽ കളിക്കുന്നില്ല.”നമ്മുടെ ടീം തീർച്ചയായും പന്തിനെ മിസ്സ് ചെയ്യുന്നുണ്ട്.
പക്ഷേ അത് മറ്റു താരങ്ങൾക്ക് ഉയർന്നു വരാനുള്ള അവസരവും സൃഷ്ടിച്ചു കൊടുക്കുന്നുണ്ട്. ശ്രേയ്യസിനെയും ബുംറയെയും പോലെ പകരക്കാരൻ ഇല്ലാത്ത താരമാണ് പന്ത്. ഞാൻ കരുതുന്നത് ധോണി കളിയിൽ നിന്നും വിരമിച്ചാൽ പന്ത് കുറച്ചു കൂടി മെച്ചപ്പെടും എന്നാണ്. ഒരാൾ മാറുമ്പോൾ അയാളുടെ സ്ഥാനത്തേക്ക് എത്താൻ മറ്റുള്ളവർ കൂടുതൽ പരിശ്രമിക്കും. മികച്ച താരങ്ങൾ അങ്ങനെയാണ് ഉണ്ടായി വരുന്നത്.
നിങ്ങൾ കണ്ടിട്ടില്ലേ റുതുരാജും ഗില്ലും എല്ലാം നന്നായി കളിക്കുന്നത്? ഞങ്ങളെ സംബന്ധിച്ച് കൂടുതൽ പ്രധാനം പരിക്കിൽ നിന്നും മോചിതനായി പന്ത് എത്രയും പെട്ടെന്ന് തിരിച്ചുവരുക എന്നതാണ്.”- ഗാംഗുലി പറഞ്ഞു.