ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തകര്‍പ്പന്‍ വിജയവുമായി അല്‍ നസര്‍

Fs5495sWcAM6xDb e1680661117214

സൗദി പ്രോ ലീഗ് പോരാട്ടത്തില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു അല്‍ അദലയെ തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആന്‍ഡേഴ്സണ്‍ ടാലിസ്ക എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ പകരക്കാരനായി എത്തിയ അയ്മാനും സ്കോര്‍ ഷീറ്റില്‍ ഇടം നേടി.

Fs5495tXoAUn3BK

ആദ്യ പകുതിയില്‍ 40ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ ഗോള്‍ വേട്ട ആരംഭിച്ചത്. രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ താരം ടാലിസ്ക ഗോള്‍ നേടി. 66ാം മിനിറ്റില്‍ ടലിസ്ക നല്‍കിയ അസിസ്റ്റിലൂടെയാണ് റൊണാള്‍ഡോ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കിയത്. സീസണിലെ 11ാം ഗോളാണ് റൊണാള്‍ഡോ നേടിയത്.

Fs5495zWAAAykH9

78ാം മിനിറ്റില്‍ ടലിസ്കയും മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ അയ്മാനും ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ലീഗില്‍ 22 മത്സരങ്ങളില്‍ നിന്നും 52 പോയിന്‍റുമായി അല്‍ നസര്‍ രണ്ടാമതാണ്. ഇത്തിഹാദാണ് ഒരു പോയിന്‍റ് ലീഡുമായി ഒന്നാമത്.

Scroll to Top