മഞ്ഞപ്പടയുടെ കൂടെ ഇനി ജെസൽ ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് വിട്ട് നായകൻ.

image editor output image 1956461837 1680674487024

കേരള ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ മഞ്ഞപ്പടക്കൊപ്പം ഇല്ല. പരിക്ക് കാരണം സൂപ്പർ കപ്പ് സ്ക്വാഡിൽ നിന്നും താരം പിന്മാറിയിരിക്കുകയാണ്. ഈ സീസൺ അവസാനിച്ചാൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ജെസൽ പോകുമെന്ന കാര്യം ഉറപ്പായിരുന്നു. ജെസലിന്റെ കൂടെ കബ്രയും കരാർ പുതുക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇരുവരുടെയും കൂടെ നിഷുകുമാറും മഞ്ഞപ്പട വിടുമെന്നും റിപ്പോർട്ടുകൾ വരുന്നു. അങ്ങനെയാണെങ്കിൽ രണ്ടിലധികം ഫുൾ ബാക്കിനെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരേണ്ടി വരും.

IMG 20230405 WA0000

ഈ സീസണിൽ 19 മത്സരങ്ങളാണ് ജെസൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ളത്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിന്റെ ചില മത്സരങ്ങളിലെ പ്രകടനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്സിനെ നയിച്ചത് ജെസൽ ആയിരുന്നു.

IMG 20230405 WA0001

നാല് വർഷം മുൻപാണ് കേരള ബ്ലാസ്റ്റേഴ്സിൽ ജെസൽ എത്തിയത്. മഞ്ഞപ്പടയ്ക്കു വേണ്ടി 63 മത്സരങ്ങളാണ് ഐ.എസ്.എല്ലിൽ താരം കളിച്ചിട്ടുള്ളത്. സൂപ്പർ കപ്പിന് സൂപ്പർതാരം അഡ്രിയാൻ ലൂണയും കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെയില്ല. ഇരുവരുടെയും അഭാവത്തിൽ ആരാണ് ബ്ലാസ്റ്റേഴ്സിനെ നയിക്കുക എന്ന കാര്യത്തിൽ യാതൊരുവിധ സൂചനയും ഇതുവരെയും ലഭിച്ചിട്ടില്ല.

Scroll to Top