ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ ബിസിസിഐ ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകമിപ്പോൾ .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില വിദേശ താരങ്ങൾ ഐപിഎല്ലിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതും ഇത്തവണത്തെ ഐപിൽ ടൂർണമെന്റിനെ സമ്മർദ്ദത്തിലാക്കുന്നു .
എന്നാൽ മുന്‍നിശ്ചയിച്ച പ്രകാരം നടന്നേക്കുമെന്ന് സൂചിപ്പിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.’ഷെഡ്യൂള്‍ ചെയ്തത് പ്രകാരമാണ് ഇതുവരെ കാര്യങ്ങള്‍ നടക്കുന്നത് ‘എന്നാണ് സ്റ്റാർ സ്പോർട്സ് അനുവദിച്ച അഭിമുഖത്തിൽ ദാദ പറഞ്ഞത് .”ഐപിൽ ടൂര്‍ണമെന്‍റ് നിര്‍ത്തിവയ്‌ക്കുന്ന കാര്യത്തില്‍ ഒരു തരത്തിലും അറിയിപ്പുകൾ നൽകിയിട്ടില്ല. ടൂർണമെന്റ് കളിക്കുന്ന താരങ്ങളെ എല്ലാ പ്രചോദിതരും സുരക്ഷിതരുമായി നിലനിർത്താൻ ബിസിസിഐ എല്ലാവിധ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.ആർക്കെങ്കിലും കുടുംബപരവും വ്യക്തിപരവുമായ കാരണങ്ങളാൽ പിന്മാറണമെങ്കിൽ ഉറപ്പായും അതിന് എല്ലാവിധ സഹായങ്ങളും നൽകും”
ഗാംഗുലി അഭിപ്രായം വിശദമാക്കി .
ഇതുവരെ ഈ സീസൺ ഐപിഎല്ലിൽ നിന്ന് 5 താരങ്ങളാണ് പിന്മാറിയത് .
സഞ്ജു നായകനായ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്നും ലിയാം ലിവിങ്സ്റ്റൺ ,ആൻഡ്രൂ ടൈ എന്നിവരുംനാട്ടിലേക്ക് മടങ്ങി .കൂടാതെ ഇന്നലെ 2 റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം അംഗങ്ങളും നാട്ടിലേക്ക് മടങ്ങി .ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയും പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണുമാണ് വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്ന് മടങ്ങിയത് .ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും കൊവിഡ് കാരണങ്ങളെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.